ചടയമംഗലം: ജടായുപ്പാറയിലെ കോദണ്ഡരാമക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം ഇനി തങ്കപ്രഭ ചൊരിയും. 18ന് നടക്കുന്ന പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായാണ് ക്ഷേത്രത്തിലെ പന്ത്രണ്ടടി ഉയരമുള്ള വിഗ്രഹം സ്വര്‍ണം പൊതിയുന്നത്.
1973ല്‍ സ്വാമി സത്യാനന്ദസരസ്വതി പ്രതിഷ്ഠിച്ച വിഗ്രഹം അതേപടി നിലനിര്‍ത്തിയാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം. ക്ഷേത്ര നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ജടായുപ്പാറ ടൂറിസത്തിന്റെ മറുവശത്ത് പരമ്പരാഗതമായി ആരാധന നടന്നുവന്ന ക്ഷേത്രമാണ് പുനര്‍നിര്‍മാണം നടന്നുവരുന്നത്. ശ്രീരാമവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം രക്ഷാധികാരി കുമ്മനം രാജശേഖരന്‍ ഏറ്റുവാങ്ങി. 18ന് തന്ത്രിമുഖ്യന്മാരുടെയും സന്യാസിമാരുടെയും നേതൃത്വത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടക്കും.
















