Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മധൂരിലെ മഹാഗണപതി

ഗണപതി വിഗ്രഹം ചുമരില്‍ നിന്നും പുറത്തേക്ക് വന്നപോലെയാണുള്ളത്. കുട്ടികള്‍ നിവേദിച്ച പോലെ ഇന്നും പച്ച അപ്പം തന്നെയാണ് ഗണപതിക്ക് പ്രധാനം.

നീരജ് ജി.ജി by നീരജ് ജി.ജി
Feb 7, 2021, 05:36 pm IST
in Samskriti

ഉണ്ണിയപ്പ പ്രിയനാണ് ഗണപതി ഭഗവാന്‍. മധൂരിലെ ഗണപതിക്കും  പ്രിയം ഉണ്ണിയപ്പം. പക്ഷേ ഒരു പ്രത്യേകതയുണ്ട്. നിവേദ്യം പച്ച (വേവിക്കാത്തത്) അപ്പമായിരിക്കണം.  ഇവിടെയുള്ള ഗണപതി പ്രതിഷ്ഠയ്‌ക്കുമുണ്ട് പ്രത്യേകത. പ്രതിഷ്ഠ, ദിനവും വളരുന്നുണ്ടെന്നാണ് വിശ്വാസികളുടെ സാക്ഷ്യം.  

കാസര്‍കോട് പട്ടണത്തില്‍നിന്നും 8 കിലോമീറ്റര്‍ അകലെ ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ് മധൂര്‍ ക്ഷേത്രമുള്ളത്. ശ്രീമദ് അനന്തേശ്വര ഭാവത്തിലുളള ശിവക്ഷേത്രമാണ് ഇതെങ്കിലും ശിവപാര്‍വ്വതീ പുത്രനായ ഗജാനന ഗണപതിക്കാണ്  പ്രധാന്യം. ക്ഷേത്രത്തിന്റെ പ്രസിദ്ധിയും ഗണപതിയുടെ പേരിലാണ്. ക്ഷേത്രത്തിന് 1500 വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്നു. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളില്‍ ഒന്നാണിത്. മൂന്നു നിലകളുളള താഴികക്കുടവും, ചെമ്പിന്‍പാളികളില്‍ തിളങ്ങുന്ന മേല്‍ക്കൂരയും ക്ഷേത്രത്തിന്റെ പ്രൗഢി കൂട്ടുന്നു. അനന്തേശ്വര വിനായക ക്ഷേത്രം എന്നും മധൂര്‍ ക്ഷേത്രം അറിയപ്പെടുന്നു.  

വിഘ്‌നങ്ങള്‍ അകറ്റുന്ന ദേവനായ ഗണപതി, ഗണേശനെന്നും വിനായകനെന്നും ഏകദന്തനെന്നും പല പേരുകളില്‍ അറിയപ്പെടുന്നു. വിജയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ജ്ഞാനത്തിന്റെയും സമ്പത്തിന്റെയും ദേവന്‍ കൂടിയാണ് ഗണപതി.  

ശിവന്‍ കിഴക്കോട്ടും ഗണപതി തെക്കോട്ടും അഭിമുഖമായാണ് ഇവിടെ വാഴുന്നത്. പണ്ട് ശിവ പ്രതിഷ്ഠ മാത്രമാണ് ഉണ്ടായിരുന്നത്. ശിവന് പൂജ കഴിക്കാന്‍ ദിവസവും രാവിലെ പൂജാരിമാര്‍ എത്തുമായിരുന്നു. അവരോടൊപ്പമെത്തിയിരുന്ന കുട്ടികള്‍ കളിയായി അമ്പലത്തിലെ ഒരു ചുമരില്‍ ഗണപതി രൂപം ഉണ്ടാക്കി, പൂജനടത്തി പച്ച അപ്പം (വേവിക്കാത്ത അപ്പം) നിവേദിച്ചു വന്നു.

ഒരിക്കല്‍ പൂജാരിമാര്‍ ഇത് കണ്ടു. പ്രശ്‌നം വച്ചപ്പോള്‍ അവിടെ ഗണപതി സാന്നിധ്യമുണ്ടെന്നറിഞ്ഞു. തുടര്‍ന്ന് ഗണപതി പ്രതിഷ്ഠ നടത്തുകയായിരുന്നു. ഗണപതി വിഗ്രഹം ചുമരില്‍ നിന്നും പുറത്തേക്ക് വന്നപോലെയാണുള്ളത്. കുട്ടികള്‍ നിവേദിച്ച പോലെ ഇന്നും പച്ച അപ്പം തന്നെയാണ് ഗണപതിക്ക് പ്രധാനം. മൂടപ്പ സേവയാണ് പ്രധാന ഉത്സവം. അതായത് ഗണപതിയെ ഉണ്ണിയപ്പം കൊണ്ടുമൂടുന്ന ഉത്സവം.

മധൂരിലെ ഗണപതി പ്രതിഷ്ഠ ദിനവും വളരുന്നുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. ആദ്യകാലത്ത് വിഗ്രഹം ഉയരത്തിലാണ് വലുതായിരുന്നത്.  ഒരിക്കല്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഒരു കന്നഡിഗ സ്ത്രീ  ഗണപതിയുടെ നടയില്‍ നിന്ന്  ‘ഉയരത്തില്‍ വളരരുത്, വീതിയില്‍ വളരൂ’ എന്നുപറയുകയും തുടര്‍ന്ന് വിഗ്രഹം വീതിയില്‍ വലുതാകാന്‍ തുടങ്ങുകയുമായിരുന്നു.  

ടിപ്പു സുല്‍ത്താന്‍ ഒരിക്കല്‍ ഈ ക്ഷേത്രം ആക്രമിച്ചു. ആക്രമണത്തിനിടെ ദാഹം തോന്നിയ ടിപ്പു  ക്ഷേത്രക്കിണറില്‍ നിന്നും വെള്ളംകുടിച്ചു എന്നും അതോടെ അദ്ദേഹത്തിന്റെ മനസ്സുമാറി ക്ഷേത്രം നശിപ്പിക്കാതെ വിട്ടെന്നും പറയപ്പെടുന്നു. ടിപ്പു വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നുവിശ്വസിക്കുന്ന ഒരു മുഖംമൂടിയും ക്ഷേത്രത്തിലുണ്ട്.

മലബാര്‍ ദേവസ്വത്തിനു കീഴിലാണ് മധൂര്‍ ക്ഷേത്രം. കേരളത്തിലെയും കര്‍ണാടകയിലേയും ഭക്തരാണ് അധികവും ക്ഷേത്രത്തിലെത്തുന്നത്. കാശിവിശ്വനാഥന്‍, ധര്‍മ്മശാസ്താവ്, സുബ്രഹ്മണ്യന്‍, ദുര്‍ഗ്ഗാപരമേശ്വരി, വീരഭദ്രന്‍, നാഗദൈവങ്ങള്‍, ഗുളികന്‍ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതമാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.