പെരിയ: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിപിഎം ഓഫീസില്‍ സിബിഐയുടെ പരിശോധന. ചട്ടഞ്ചാലിലെ സിപിഎം ഉദുമ ഏരിയ കമ്മറ്റി ഓഫീസിലാണ് പരിശോധന നടത്തിയത്. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഏരിയാ കമ്മറ്റി ഓഫീസില്‍ താമസിച്ചതായി െ്രെകംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്ന കല്യോട്ടും പ്രതികള്‍ വസ്ത്രങ്ങള്‍ കത്തിച്ച വെളുത്തോളിയിലും സിബിഐ സംഘം പരിശോധന നടത്തി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.
കൊലപാതകം നടക്കുമ്പോള്‍ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന കെ. മണികണ്ഠനെ സിബിഐ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കേസിലെ 14 ാം പ്രതിയായ മണികണ്ഠന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. സിബിഐ സൂപ്രണ്ട് നന്ദകുമാരന് നായരുടെ മേല്‍നോട്ടത്തിലാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ സംഘം പെരിയ കേസ് അന്വേഷിക്കുന്നത്. കേസിലെ 14 പ്രതികളും സിപിഎമ്മുമായി നേരിട്ട് ബന്ധമുളളവരാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസ് കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് ഹൈക്കോടതി സിബിഐയ്ക്ക് കൈമാറിയത്. അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് നേരത്തെ സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: