പ്രായ വിത്യസമില്ലാതെയുള്ള എല്ലാവരെയും ബാധിക്കുന്ന ഏറ്റവും വലിയ ചര്‍മ രോഗമാണ് മുഖക്കുരു. പ്രത്യേകിച്ച് കൗമാരക്കാര്‍ക്കിയില്‍. ഹോര്‍മോണിലുണ്ടാകുന്ന മാറ്റം, ആര്‍ത്തവവിരാമം തുടങ്ങിയ കാരണങ്ങളാണ് മുഖക്കുരുവിന്റെ പ്രധാന കാരണങ്ങള്‍. മുഖക്കുരുവിന്റെ വരവും പൊട്ടലും ദിവസങ്ങളോളം എലര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ നാട്ടു വൈദ്യമുള്‍പ്പെടെയുള്ള ചില പൊടിക്കൈകളും ഫ്രലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ചിലത്
തേനും ജാതിപത്രിയും
ജാതിപത്രിയുടെ പൊടി അല്പം തേനില്‍ ചാലിച്ചു മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. ഏതാനും മണിക്കുറുകള്‍ക്ക് ശേഷം പച്ച വെള്ളത്തില്‍ മുഖം കഴുകുക
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള പുരട്ടിയാല്‍ മുഖത്തെ അമിതമായ എണ്ണയെ അകറ്റാം. ഇത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നു.
ആര്യവേപ്പില
ആര്യവേപ്പിലയിട്ട് ചൂടാക്കിയ വെള്ളം ആറിയതിനു ശേഷം മുഖം തുടര്‍ച്ചയായി കഴുകുന്നത് മുഖത്തെ സുഷിരങ്ങളെ അകറ്റുന്നു.
മധുരനാരങ്ങാതൊലി
നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും നല്ലതാണെന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. നാരങ്ങയുടെ തൊലിയി അരച്ച അതിലേക്ക് റോസ് വെള്ളം ഒഴിച്ചു പേസ്റ്റു രൂപത്തിലാക്കുക. അര മണിക്കുറിനു ശേഷം കഴുകി വൃത്തിയാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: