ന്യൂദല്‍ഹി: വനംവകുപ്പില്‍ നടന്ന നിയമനങ്ങളിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ അനുമതി. അടുത്തിടെ ബിജെപിയിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ രജീബ് ബാനര്‍ജിയായിരുന്നു അടുത്തിടവരെ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. വെള്ളിയാഴ്ചയാണ് അന്വേഷണം തുടങ്ങാന്‍ അനുമതി നല്‍കിയത്.
പ്രാദേശിക തലത്തിലുള്ള ബന്ധങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനായി നിയോഗിച്ച ‘ബന് സഹായക്സ്’ നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായാണ് ആരോപണം. ഇതില്‍ രജീബ് ബാനര്‍ജിക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പരോക്ഷമായി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന് മുന്‍കൈ എടുത്തത്.
ബിജെപിയില്‍ എത്തിയതിന് പിന്നാലെ രജീബ് ബാനര്‍ജിക്ക് സംസ്ഥാനത്തിനകത്ത് ‘സെഡ്’ കാറ്റഗറിയും പുറത്ത് ‘വൈ പ്ലസ്’ വിഭാഗത്തിലുള്ള സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ചയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ദല്‍ഹിയില്‍വച്ച് രജീബ് ബാനര്‍ജി ബിജെപിയുടെ ഭാഗമായത്. തൃണമൂലില്‍നിന്ന് പുറത്തുവന്നതിന് തൊട്ടടുത്തുള്ള ദിവസമായിരുന്നു ഇത്. അസംതൃപ്തരായ ഒരുസംഘം നേതാക്കളും അദ്ദേഹത്തിനൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: