കൊച്ചി : പണം വാങ്ങി താന്‍ മുങ്ങിയിട്ടില്ലെന്ന് ബോളീവുഡ് നടി സണ്ണി ലിയോണ്‍. ഉദ്ഘാടന ചടങ്ങിനായി പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. സംഘാടകന്റെ അസൗകര്യം കാരണമാണ് പരിപാടി നടത്താത്തതെന്നും സണ്ണി ലിയോണ്‍ അറിയിച്ചു.
അഞ്ച് തവണ പരിപാടിക്കായി താന്‍ ഡേറ്റ് നല്‍കിയിട്ടും സംഘാടകന്‍ പരിപാടി നടത്താന്‍ ആയില്ല. സംഘാടകന്റെ ഭാഗത്ത് നിന്നുള്ള അസൗകര്യം കാരണമാണ് പരിപാടി നടക്കാതെ പോയത്. ഇനിയും എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തി.
2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നതാണ് സണ്ണി ലിയോണിനെതിരെയുള്ള പരാതി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്കിയ പരാതിയില്‍ കൊച്ചി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താരത്തെ ചോദ്യം ചെയ്തത്. പൂവാറില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: