Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തട്ടിക്കൂട്ട് സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്

വൈജ്ഞാനികം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഈ പുസ്തകം എഴുതിയിരിക്കുന്നത്- അല്ല, തട്ടിക്കൂട്ടിയിരിക്കുന്നത് എന്നു പറയണം. പള്ളിയറ ശ്രീധരനാണ്. ആള്‍ ചില്ലറക്കാരനല്ല എന്നു പിന്നാമ്പുറക്കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗണിതസംബന്ധിയായ നൂറ്റിയമ്പതില്‍പ്പരം പുസ്തകങ്ങളുടെ കര്‍ത്താവാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 5, 2021, 05:45 am IST
in Article

പഴയ മലയാളം എന്ന പേരില്‍ ഒരു പുതിയ പുസ്തകത്തിന്റെ പ്രകാശന വാര്‍ത്ത കണ്ടപ്പോള്‍ എനിക്കു കൗതുകം തോന്നി. ഒരു സുഹൃത്തിനെ ബന്ധപ്പെട്ടു കോപ്പി വരുത്തിക്കുകയും ചെയ്തു. മുഖചിത്രം കൊള്ളാം- പഴമയുണര്‍ത്തുന്ന റാന്തല്‍ വിളക്ക്- നന്നായിട്ടുണ്ട്. അകത്തേയ്‌ക്കു കടന്നപ്പൊഴോ? കൂരിരുട്ടുകോരിയിട്ടതു പോലെ!

വൈജ്ഞാനികം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഈ പുസ്തകം എഴുതിയിരിക്കുന്നത്- അല്ല, തട്ടിക്കൂട്ടിയിരിക്കുന്നത് എന്നു പറയണം. പള്ളിയറ ശ്രീധരനാണ്. ആള്‍ ചില്ലറക്കാരനല്ല എന്നു പിന്നാമ്പുറക്കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗണിതസംബന്ധിയായ നൂറ്റിയമ്പതില്‍പ്പരം പുസ്തകങ്ങളുടെ കര്‍ത്താവാണ്. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സമഗ്ര സംഭാവനയ്‌ക്കുള്ളതുള്‍പ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങളുടെ ജേതാവും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടറുമാണ്. ഇദ്ദേഹത്തിന് ഒരു പുസത്കം കൂടി തട്ടിക്കൂട്ടണമെന്നു തോന്നിയതിന്റെ ഫലമായി അവതരിച്ചതാണ് പഴമ മലയാളം.

പ്രസിദ്ധീകരിച്ചത് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് തന്നെ. സര്‍വ്വാധികാരിയായ ഡയറക്ടര്‍ കല്പിക്കുകയല്ലേ? പുസ്തകത്തിന്റെ നിലവാരം നോക്കാനും മറ്റും എഡിറ്റര്‍ തസ്തികയില്‍ ആളുണ്ട്. പക്ഷെ തിരുവായ്‌ക്കു എതിര്‍വായില്ലല്ലോ. കാലാവധി തീരാന്‍ മാസങ്ങളല്ലേയുള്ളൂ. വരട്ടെ, തന്റെ പേരില്‍ ഒരു പുസ്തകം കൂടി!

അങ്ങനെ വന്ന ‘പഴമ മലയാള’ത്തിന് അകക്കവര്‍ മുതല്‍ പിന്നാമ്പുറക്കവര്‍ വരെ 72 പേജുകളുണ്ട്. പകുതിയിലേറെ സ്ഥലം ചിത്രങ്ങള്‍ക്കു പോയി. ചിലതു ശൂന്യം. ബാക്കിയുള്ളിടത്തു നിഘണ്ടുവിലേതു പോലെ അകാരാദിക്രമത്തില്‍ വാക്കുകള്‍ക്കു അര്‍ത്ഥം നല്‍കാനാണ് ശ്രമം.

തുടക്കം തന്നെ തെറ്റ്! അകായി എന്ന ആദ്യവാക്കിനു ശ്രീകോവില്‍ എന്നു അര്‍ത്ഥം കൊടുത്തിരിക്കുന്നു! വീടിന്റെ അകവശമാണ് അകായി (ല്‍) എന്നത്രെ ശബ്ദതാരാവലിയില്‍ ഉള്ളത്. ക്ഷേത്രത്തില്‍ പ്രതിഷ്ഠയുള്ള ഇടമാണ് ശ്രീകോവില്‍ എന്നു കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം. ശ്രീധരന്‍ എന്നു പേരുള്ള ഗ്രന്ഥകര്‍ത്താവിന്നു അറിയില്ലേ!

” ഓന്‍ കീഞ്ഞ് പാഞ്ഞി=അവന്‍ ഇറങ്ങി ഓടി” എന്ന് അര്‍ത്ഥം നല്‍കിയതിലൂടെയും മറ്റും കണ്ണൂര്‍ പ്രദേശത്തെ ഭാഷയെ ആശ്രയിച്ചാണ് പുസ്തകരചനയെന്നു വ്യക്തം. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പോലും വ്യത്യസ്തങ്ങളായ പദപ്രയോഗങ്ങള്‍ രേഖപ്പെടുത്തിക്കാണുന്നില്ല.

‘ക്ഷ’ എന്ന അക്ഷരത്തിനുചോടെ രണ്ടു വാക്കുകള്‍- ക്ഷേത്രഫലം ക്ഷേത്രഗണിതം എന്നിവ മാത്രം സ്ഥാനം പിടിച്ചിരിക്കുന്നു. തട്ടിക്കൂട്ടുകാരനിലെ കണക്കപ്പിള്ള പുറത്തുചാടിയതാണെന്നു വ്യക്തം. വേറെയുമുണ്ട് ഉദാഹരണങ്ങള്‍. ഇവപഴയ മലയാളമാണോ? സാക്ഷാല്‍ സംസ്‌കൃതമല്ലേ?

‘ജോ’ എന്ന അക്ഷരത്തിനു ജോതകന്‍ എന്ന ഒരു പഴയ മലയാള വാക്കേ അറിയൂ വിദ്വാന്!.അര്‍ത്ഥം പറഞ്ഞിരിക്കുന്നതോ? പടനയിച്ചുവരുന്നവര്‍” എന്നുമാണ്. ജോനകന്‍ മുഹമ്മദീയനാണ് മലയാളത്തില്‍. മാത്രമല്ല, ഇവിടെ ഏകവചനപദത്തിന് ബഹുവചനത്തിനുള്ള അര്‍ത്ഥമാണ് കൊടുത്തിരിക്കുന്നത്.

32-ാം പേജില്‍ ‘ഡ്രിങ്ക്‌സ് വെള്ളം’ എന്ന ഒരു പദം കൊടുത്തിട്ട് തണുത്ത മധുര പാനീയം എന്ന് അര്‍ത്ഥം കൊടുത്തിരിക്കയാണ.് ഇത് ഏതു തരം പഴമപ്പാനീയമാണാവോ!

‘ടൂ’ എന്ന അക്ഷരത്തിനു ചോട്ടില്‍ ‘ടൂട്ടോറി’ എന്ന ഒറ്റപ്പദമേ കൊടുത്തിട്ടുള്ളൂ ”ടൂട്ടോറിയല്‍ – ട്യൂഷന്‍ കൊടക്കുന്ന സ്ഥാപനം” എന്നാണ് അര്‍ത്ഥം! ഹായ്, എന്തൊരു മലയാളപ്പഴമ! അതുപോലെ ‘സ’ എന്ന അക്ഷരത്തിനടിയില്‍ ‘സര്‍ക്കീട്ട്’ എന്ന ഒറ്റവാക്കു മാത്രം നല്‍കി  ഉല്ലാസയാത്ര എന്നു അര്‍ത്ഥം കൊടുത്തതായി കാണാം. എണ്ണിപ്പറയുവാന്‍ ഇങ്ങനെ ഇനിയും ഏറെയുണ്ട്.

ഒടുവിലത്തെ പന്ത്രണ്ടു പേജുകള്‍ ശരിക്കും തട്ടിക്കൂട്ട് തന്നെയാണ്. അളവു തൂക്കങ്ങളുടെ ചിത്രങ്ങളും പട്ടികകളും അടിച്ചു കേറ്റിയിരിക്കുകയാണവിടെ. സംസ്‌കൃതത്തിലെ ബൃഹത് സംഹിത, ലീലാവതി, അര്‍ത്ഥശാസ്ത്രം എന്നിവയും ബ്രിട്ടീഷ് മെട്രിക്ക് രീതിയും അവലംബിച്ച് തയ്യാറാക്കിയ ഈ പട്ടികകള്‍ തന്റെ നേരത്തേയുള്ള കണക്കുപുസ്തകങ്ങളില്‍ നിന്ന് പറിച്ചെടുത്തു ചേര്‍ക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു.

ചൊല്ലുകള്‍ക്കായി ഒരു വിഭാഗം വേര്‍തിരിച്ചു കണ്ടുവെങ്കിലും പള്ളിയറയുടെ ചൊല്ലിയറ തികച്ചും ശൂന്യമെന്നേ പറയാനാവൂ. എന്നാല്‍ ഏറ്റവും ഒടുവിലത്തെ 71-ാം പേജ് തെറ്റുകളാല്‍ സമൃദ്ധമത്രെ! ‘പൊട്ടിയും ശീപോതിയും’ എന്ന തലക്കെട്ടിനു ചോടെ ഒരു ഖണ്ഡികയില്‍ വിവരണം കൊടുത്തിട്ടുണ്ട്. എട്ടുവരിയുള്ളതില്‍ നാലുതവണ ‘ശീപോതി’ എന്ന് ആവര്‍ത്തിച്ചിരിക്കുന്നു. ശീപോതിയല്ല, ശീവോതിയാണ് ശരി. ‘പൊട്ടി എന്നതു പേട്ടാ ഭാഗവതി ആണ്’ എന്നു പറയുന്നിടത്തും തെറ്റു തന്നെ. ചേട്ടാ (ജ്യേഷ്ഠാ) ഭാഗവതി എന്നതാണ് ശരി. മാത്രമല്ല,  ശീവോതി എന്നാല്‍ ശ്രീഭഗവതി ആണെന്ന കാര്യം ശ്രീധരന്‍ വ്യക്തമാക്കിയുമില്ല.

ചുരുക്കത്തില്‍ , അബദ്ധങ്ങളും അപ്രസക്തമായ കാര്യങ്ങളും വാരിനിറച്ച ചവറുചാക്കാണ് പള്ളിയറ ശ്രീധരന്റെ പേരു വെച്ചിറങ്ങിയ ‘പഴമ മലയാളം’ എന്ന പുസ്തകം. ഇത് കുട്ടികള്‍ക്കു നല്‍കുന്നത് പാപമാണ്.സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഈ പുസ്തകം പിന്‍വലിച്ചു നശിപ്പിക്കുകയും ഗ്രന്ഥകാരനില്‍ നിന്നു നഷ്ടപരിഹാമുള്‍പ്പെടെ നിര്‍മ്മാണച്ചെലവു മുഴുവന്‍ ഈടാക്കുകയും വേണമെന്നാണ് ഒരു മലയാള ഭാഷാസ്‌നേഹി എന്ന നിലയില്‍ എന്റെ അഭിപ്രായം. എല്ലാ സഹൃദയരില്‍ നിന്നും ഇക്കാര്യത്തില്‍ യോജിച്ച പ്രതിഷേധം ഉണ്ടാകേണ്ടിയിരിക്കുന്നു.

പി.ഐ. ശങ്കരനാരായണന്‍

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.