ബംഗളൂരു : അതിര്‍ത്തിയില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചുതുമുതല്‍ ചൈനീസ് ക്യാമ്പില്‍ പരിഭ്രാന്തി ഉണ്ടെന്ന് വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ. അതിര്‍ത്തിയില്‍ ചൈനയുമായുള്ള പിരിമുറുക്കം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അതേസമയം, റാഫേലിനെ വിന്യസിച്ചതുമുതല്‍ ചൈന പരിഭ്രാന്തരാണെന്നും എന്തും നേരിടാന്‍ സേന തയാറാണെന്നും ബദൗരിയ.
കിഴക്കന്‍ ലഡാക്കിനടുത്തുള്ള പ്രദേശങ്ങളില്‍ ചൈന ജെ -20 യുദ്ധവിമാനം വിന്യസിച്ചിട്ടുണ്ടെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. ഏതു സാഹചര്യം നേരിടാനും ഇന്ത്യ തയ്യാറാണ്. നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ആര്‍കെഎസ് ബദൗരിയ പറഞ്ഞു. ആവശ്യമുള്ളത്ര സൈന്യച്ചെ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ വളരെ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ നന്നായിരിക്കുമെന്നും ബദൗരിയ മുന്നറിയിപ്പ് നല്കി. അതേ സമയം ഏതു സാഹചര്യം ഉണ്ടായാലും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തര്‍ക്കം നിലനില്‍ക്കുന്നത് കൊണ്ടാണ് ഇന്ത്യ സൈന്യത്തെ വേണ്ടത്ര വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: