ചാത്തന്നൂര്‍: കോവിഡ് പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികളിലേക്ക് ആദിച്ചനല്ലൂര്‍ പഞ്ചായത്ത്. പ്ലാക്കാട് നാലാം വാര്‍ഡ് അടച്ചു. കളക്ടര്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ പ്രധാന വഴികളെല്ലാം കെട്ടിയടച്ചു.
വാര്‍ഡില്‍ പോസിറ്റീവ് കേസുകള്‍ കൂടിയതിനാലാണ് പോലീസും ആരോഗ്യവിഭാഗവും കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. വരും ദിനങ്ങളില്‍ കൂടുതല്‍ പരിശോധന യുണ്ടാകും. ഒപ്പം രോഗം മറ്റ് വാര്‍ഡുകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലും എടുത്തതായി അധികാരികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: