ചങ്ങനാശ്ശേരി: ദൂരപരിധി ലംഘിച്ച് ആരാധനാലയത്തിന് സമീപം മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാരും എസ്എന്‍ഡിപി ശാഖാ യോഗവും പ്രതിഷേധവുമായി രംഗത്ത്.
പാത്താമുട്ടം 27-ാം നമ്പര്‍ ശാഖാ ക്ഷേത്രത്തിന് സമീപമാണ് സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ ടവര്‍ നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച് ക്ഷേത്രത്തിന്റെ അനുമതി വാങ്ങിയിരുന്നില്ല. കടമുറി നിര്‍മ്മിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പിന്നീടാണ് സ്വകാര്യ കമ്പനിക്ക് മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടു നല്‍കിയതാണെന്ന് അറിഞ്ഞത്. ക്ഷേത്രത്തിന്റെ കൊടിമരത്തിന് സമീപമാണ് ടവര്‍ സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് ശാഖാ യോഗത്തിന്റെയും ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്കി.
പരാതിയെ തുടര്‍ന്ന് ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, വൈസ് പ്രസിഡന്റ് അനീഷ് തോമസ് എന്നിവര്സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്കി. തുടര്‍ന്ന് ടവര്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: