പുതുപ്പള്ളി: വാകത്താനം – പനച്ചിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കാനായി 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തറക്കല്ലിട്ട് പണി തുടങ്ങിയ പാലകാലുങ്കല്‍ പാലം ഇപ്പോഴും പാതിവഴിയില്‍. നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിന് കാരണം മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ ഉമ്മന്‍ചാണ്ടിയുടെ കഴിവുകേടും നിഷ്ക്രിയത്വവുമാണെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പുഴ നീന്തി പ്രതിഷേധിച്ചു.
യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലം കമ്മറ്റി പാലക്കാലുങ്കലില്‍ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. പാലം പണി നടക്കാത്തതിനാല്‍ അഞ്ചു കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്കെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ പാതിവഴിയിലാണെന്നും വരും ദിവസങ്ങളില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എംഎല്‍എയായ ഉമ്മന്‍ചാണ്ടിക്ക് ഇതിനെല്ലാം മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് മണികണ്ഠന് അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അശ്വന്ത് മാമലശ്ശേരി, ബിനുമോന്, ജില്ലാ ഉപാധ്യക്ഷന്മാരായ രാജ്മോഹന്‍, പ്രമോദ്, മണ്ഡലം പ്രസിഡന്റ് എസ്. മണികണ്ഠന്, ജനറല്‍ സെക്രട്ടറി അമല്‍ മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: