ന്യൂദല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളുടെ പ്രോത്സാഹനത്തിനായി ബജറ്റില്‍ 1,500 കോടി രൂപ വകയിരുത്തി ധനമന്ത്രി നിര്‍മല സീതാരാമന്. ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചുവെന്ന് അവര്‍ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ‘ഡിജിറ്റല്‍ പണമിടപാടുകളുടെ കൂടുതല്‍ പ്രോത്സാഹനത്തിനായി, നിര്‍ദിഷ്ട പദ്ധതിക്കായി 1,500 കോടി രൂപ ഞാന്‍ നിക്കിവയ്ക്കുന്നു. ഡിജിറ്റല്‍ രൂപേണയുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇത് ധനസഹായം നല്‍കും.’- നിര്‍മല സീതാരാമന് പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് പണം ചെലവാക്കുകയെന്ന കാര്യം അവര്‍ വിശദീകരിച്ചില്ല.
ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, പെയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട്(പിഐഡിഎഫ്) റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ടയര്‍ മൂന്നുമുതല്‍ ആറുവരെയുള്ള വിപണികളില്‍ പ്രതിവര്‍ഷം 30 ലക്ഷം ടച്ച് പോയിന്റുകള്‍ സൃഷ്ടിക്കാനായി 345 കോടി രൂപയുടെ പരിപാലന ഫണ്ട് ലഭ്യമാക്കിയാണ് പിഐഡിഎഫ് പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: