ന്യൂദൽഹി: സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പ്രഖ്യാപനം. സ്വർണ്ണക്കള്ളക്കടത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റേയും വെള്ളിയുടെയും ഇറക്കുമതി നികുതി കുറച്ചത്. അസംസ്‌കൃത ചെമ്പിന്റെ ഇറക്കുമതി ചുങ്കം 2.5 ശതമാനമാക്കി കുറയ്‌ക്കുകയും ചെയ്തിട്ടുണ്ട്.
സ്വർണത്തിനും വെള്ളിയ്‌ക്കും നിലവിൽ 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ട്. 2019 ജൂലൈയിൽ തീരുവ 10 ശതമാനത്തിൽ നിന്നും ഉയർത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയർന്നുവെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മുമ്പത്തെ നിലയിലെത്തിക്കാൻ സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്‌ക്കുകയാണെന്നും അവർ പറഞ്ഞു.
സോളാർ വിളക്കുകൾക്കുള്ള കസ്റ്റംസ് തീരുവ അഞ്ചു ശതമാനം കുറച്ചു. ചിലയിനം ഓട്ടോമൊബൈൽ പാർട്ട്‌സുകളുടെ നികുതി 15 ശതമാനമായി ഉയർത്തുകയും ചെയ്തു. പരുത്തിയ്‌ക്ക് പത്ത് ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും ഏർപ്പെടുത്തി. ഇത് കർഷകർക്ക് ഗുണം ചെയ്യും. സ്വർണ്ണത്തിനും വെള്ളിയ്‌ക്കും വില കുറയും. വസ്ത്രങ്ങൾക്കും മൊബൈൽ ഫോൺ പാർട്ട്‌സിനും വില കുറയും. അതേസമയം ഓട്ടോമൊബൈൽ പാർട്ട്‌സുകൾക്ക് വിലകൂടും.
പട്ട്, പട്ടുനൂല്‍, ലെതര്‍, മുത്ത്, ഈതൈല്‍ ആല്‍ക്കഹോള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ കൂട്ടുമെന്ന് ബജറ്റില്‍ പറയുന്നു. ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. അഗ്രി ഇന്‍ഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിര്‍ദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല്‍ ഇത് ഇന്ധന വിലയില്‍ പ്രതിഫലിക്കില്ല. മദ്യത്തിന് നൂറു ശതമാനം അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. അസംസ്‌കൃത പാമോയില്‍- 5 ശതമാനം, അസംസ്‌കൃത സൊയാബീന്‍ -20 ശതമാനം എന്നിവയ്‌ക്കും അഗ്രി സെസ് ഏര്‍പ്പെടുത്തും.
ചില വളങ്ങള്‍ക്ക് അഞ്ചു ശതമാനവും കല്‍ക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും. കടല, പീസ്, പരിപ്പ് , പരുത്തി എന്നിവയ്‌ക്കും അഗ്രി സെസ് ഈടാക്കുമെന്ന് ബജറ്റില്‍ പറയുന്നു. നാളെ മുതല്‍ ഇതു നിലവില്‍ വരും. പ്രതിസന്ധി കാലഘട്ടത്തില്‍ ചെറുകിട ഭവന പദ്ധതികള്‍ക്കും കേന്ദ്ര ബജറ്റില്‍ കാര്യമായ പരിഗണന നല്‍കിയിട്ടുണ്ട്. ചെറുകിട ഭവന പദ്ധതികള്‍ക്കുള്ള ഇളവ് 1.5 ലക്ഷംകൂടി അനുവദിച്ചു. ഇത്തരം പദ്ധതികള്‍ക്ക് നികുതി ഒഴിവ് നല്‍കി. സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്കുള്ള നികുതി ഒഴിവ് ഒരു വര്‍ഷം കൂടി നീട്ടി. ആദായ നികുതി നിരക്കില്‍ മാറ്റമുണ്ടാവില്ല. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കി. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള കാലയളവ് ആറില്‍ നിന്ന് മൂന്നു വര്‍ഷമാക്കി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: