ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വലിയ പ്രഖ്യാപനുവുമായി ധനമന്ത്രി നിര്‍മല സീതാരാമന്. കൊല്ലം-മധുര, മുംബൈ- കന്യാകുമാരി പാതകള്‍ക്കായി 1100 കിലോമീറ്റര്‍ പദ്ധതിക്ക് 65,000 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടി വകയിരുത്തി. ഒപ്പം, രണ്ടാംഘട്ടത്തില്‍ 11.5 കിലോമീറ്റര്‍ നീട്ടും.
കോവിഡ് പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍. 64180 കോടിയുടെ പ്രത്യേക പാക്കെജാണ് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. കോവിഡിനെതിരായ പോരാട്ടം അതിശക്തമായി തുടരും. ഇതിനായി ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. രണ്ടു വാക്സീനുകള്‍ രംഗത്തിറക്കിയ ഭാരതം ലോകത്തിനു ഈ വാക്സീനുകളിലൂടെ ആശ്വാസം പകര്‍ന്നെന്ന് ധനമന്ത്രി വ്യക്തമാക്കി. രണ്ടു വാക്സീനുകള്‍ കൂടി ഇന്ത്യ ഉടന്‍ പുറത്തിറക്കുമെന്നും ധനമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: