ന്യൂദല്‍ഹി: ലോകത്തെ നൂറോളം രാജ്യങ്ങള്‍ക്ക് ആവശ്യമായ കോവിഡ് വാക്സിന് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇന്ത്യയയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്സിനുപുറമെ ആണിതെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
കൊവിഡ് വാക്സിന് വികസനം രാജ്യത്തിന്റെ നേട്ടംമാണ്. രണ്ട് വാക്സിനുകള്‍ക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും . ധനമന്ത്രി പറഞ്ഞു.
കൊവിഡിനെതിരെ രാജ്യം നടത്തിയത് അസാധാരണ പോരാട്ടം. നിലവില്‍ ലോകത്തെ ഏറ്റവും താഴ്ന്ന കൊവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
രാജ്യത്തെ ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കും. 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ കൂടുതല്‍ ശക്തമാക്കും
ആരോഗ്യമേഖലയില്‍ 64,180 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപംകൊണ്ടുവരുമെന്നും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: