കൊല്ലം: കേരളത്തിലെ കര്‍ഷകരെ താങ്ങുവില നല്‍കാതെ വഞ്ചിക്കുന്ന ഇടതുവലതു മുന്നണികള്‍ കര്‍ഷകര്‍ക്ക് വേണ്ടി മുതലകണ്ണീര്‍ ഒഴുക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് അഡ്വ. ജയസൂര്യന്‍. കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് ആയൂര്‍ മുരളി നയിച്ച കര്‍ഷക മുന്നേറ്റ യാത്രയുടെ സമാപനസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകസമരത്തിന്റെ പേരില്‍ രാജ്യ തലസ്ഥാനത്ത് വിഘടനവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുക്കിയത്. രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങള്‍ പോലും തന്ത്രപ്രധാനമായ സുദിനത്തില്‍ അപമാനിക്കപ്പെട്ടു. ഇതെല്ലാം ഭാരതത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകസമരത്തിന്റെ പേരില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. എന്നാല്‍ അപ്പോഴും ഭാരതം ലോകത്തിന് വാക്സി
ന് നല്കി മാതൃകയാവുകയാണ്. സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ സ്വതന്ത്രമായി കച്ചവടം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. അവരെ ചൂഷകരില്‍ നിന്നും രക്ഷപ്പെടുത്തുന്ന ബില്ലാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക ബില്‍. അതില്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ഥ കര്ഷകവിരുദ്ധരെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി അജയന് മയ്യനാട് അധ്യക്ഷനായി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം. സുനില്‍, സംസ്ഥാന കമ്മിറ്റിയംഗം മാമ്പഴത്തറ സലിം, ജില്ല ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, കര്‍ഷകമോര്‍ച്ച സംസ്ഥാന ട്രഷറര്‍ രാജ്കുമാര്, വൈസ് പ്രസിഡന്റുമാരായ പൂന്തോട്ടം സത്യന്, കൃഷ്ണകുമാര്‍, സെക്രട്ടറിമാരായ തെക്കടം ഹരീഷ്, തേവലക്കര രാജീവ്, മുളവന രതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: