ശാകംഭരീദേവിയിലൂടെ നാം വിശപ്പിന്റെ വിളികള്‍ക്ക് ദുര്‍ഗാദേവിയുടെ അവതാര അനുഗ്രഹവും പ്രകൃതി സ്നേഹത്തിന്റെ മാഹാത്മ്യവും കണ്ടു. പൃഥുമഹാരാജാവിലൂടെയും നാം പ്രകൃതി പരിപാലത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മാഹാത്മ്യം തിരിച്ചറിഞ്ഞു.
വിശ്വാമിത്രമഹര്ഷിയിലൂടെ നാം നല്ല ഒരു ഗുരുവിന്റെ പരിലാളനങ്ങളും പരീക്ഷണങ്ങളും അനുഭവിച്ചറിഞ്ഞു. ഇനി മറ്റു ചില ഗുരുക്കന്മാരെ ഒന്നു പരിചയപ്പെടാം.
സദാശിവന്റെ ദക്ഷിണാമൂര്‍ത്തി സ്വരൂപത്തിലൂടെയാണ് ആദിഗുരുവിന്റെ സന്ദേശം നമുക്ക് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. എന്നാല്‍ ആദിഗുരു മാതൃസ്വരൂപിണിയായ പ്രകൃതീദേവി തന്നെ. എങ്കിലും പ്രകൃതിയില്‍ മായ കൂടി ഉള്‍ക്കൊള്ളുന്നതു കൊണ്ട് ആ ശക്തി സ്വരൂപിണിയെ പൂര്‍ണമായി മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ പ്രയാസം തന്നെ.
അതാണ്:
‘സദാശിവ സമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദ് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം’
എന്ന് നാം ഗുരുവന്ദനം ചെയ്യുന്നത്. ആദിയുഗത്തില്‍ സദാശിവ ദക്ഷിണാമൂര്‍ത്തിയും ത്രേതായുഗത്തില്‍ അത്രി പുത്രനായ ദത്താത്രേയമൂര്ത്തിയും ദ്വാപര യുഗത്തില്‍ ശ്രീവേദവ്യാസനും കലിയുഗത്തില്‍ ശങ്കരാചാര്യ സ്വാമികളും പ്രധാന ഗുരുക്കന്മാരായി വന്നു എന്നു കരുതപ്പെടുന്നു. ഇതിനിടയില്‍ മഹാത്മാക്കളായ പല ഗുരുക്കന്മാരും ധര്മപുനരുദ്ധാരണത്തിനായി സാധു ജനങ്ങളെ പരിത്രാണനം ചെയ്തിട്ടുണ്ട്.
ഇതില്‍ ത്രേതായുഗത്തിന്റെ യുഗഗുരുവായ ദത്താത്രേയ മഹര്‍ഷിയുടെ അവതാരത്തെ ഒന്നു പരിചയപ്പെടാം. സ്വായംഭുവ മനുവിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരുമായിരുന്നുവെന്ന് നേരത്തേ സൂചിപ്പിച്ചു. അതില്‍ പ്രിയവ്രതനേയും ഉത്താനപാദനേയും നാം ചെറുതായി പരിചയപ്പെട്ടു. പുത്രിമാരില്‍ ദേവഹൂതിയുടെ കര്‍ദമ വിവാഹവും കപിലാചാര്യരുടെ സഹോദരിമാരായ (കര്‍ദമ ഋഷിയുടെയും ദേവഹൂതിയുടെയും പുത്രിമാര്‍) കല, അനസൂയ, ശ്രദ്ധ, ഹവിര്ഭൂ, ഗതി, ക്രിയ, ഖ്യാതി, അരുന്ധതി, ശാന്തി എന്നിവരെ മരീചി, അത്രി, അംഗിരസ്, പുലസ്ത്യന്, പുലഹന്, ക്രതു, ഭൃഗു, വസിഷ്ഠന്, അഥര്‍വാവ് എന്നീ മഹര്ഷിമാരാണ് യഥാക്രമം വിവാഹം ചെയ്തത്. മരീചിയുടെ പുത്രനായ കശ്യപനിലൂടെയാണ് ലോകത്തിന്റെ വികാസം ഏറെ പ്രകടിതമായത്. അതിനാല്‍ കശ്യപമഹര്‍ഷി കശ്യപ പ്രജാപതി എന്ന് അറിയപ്പെടുന്നു.
അത്രിമഹര്‍ഷിക്ക് അനസൂയയില്‍ പിറന്നത് അവതാരങ്ങളായ മൂന്ന് പുത്രന്മാരാണ്. ത്രിമൂര്‍ത്തികളും അനസൂയയില്‍ അംശാവതാരമായി പിറന്ന് ലോകത്തെ അനുഗ്രഹിക്കുകയായിരുന്നു.
ബ്രഹ്മാവ് പുത്രനായ അത്രി മഹര്‍ഷിയോട് വിവാഹത്തിലൂടെ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച് അനേകം സന്താന പരമ്പരകളെ സൃഷ്ടിച്ച് വംശവര്‍ധന നടത്തുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. എല്ലാ മാതാപിതാക്കളും സ്വാഭാവികമായി അങ്ങനെയാണല്ലോ ആഗ്രഹിക്കുക. മക്കള്‍ വിവാഹം കഴിച്ച് സന്താനപുഷ്ടി വരുത്തി വംശവളര്ച്ചയുണ്ടാക്കണം എന്നല്ലേ അച്ഛനമ്മമാര്‍ ആഗ്രഹിക്കുക. എന്നാല്‍ ബ്രഹ്മദേവന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതില്‍ അത്രി മഹര്‍ഷിക്ക് ചില അപാകങ്ങള്‍ തോന്നി. മൃഗീയമായ കാമവാസനകളിലൂടെ സന്താനപുഷ്ടി വരുത്തുന്നതില്‍ യാതൊരു നന്മയും വളരുന്നില്ലെന്ന് അത്രി മഹര്‍ഷി വിശ്വസിച്ചു.
അതിനാല്‍ പ്രാണായാമാദികളില്‍ മനസ്സിനെ നിയന്ത്രിച്ച് ശ്രേഷ്ഠമായ യോഗാസനയില്‍ ഏകപാദത്തെ ആശ്രയിച്ചു നിന്ന് ശരണം പ്രപദ്യേ എന്ന് ജഗദീശ്വനെ സമര്‍പണ ചിന്തയോടെ ചിന്തിച്ച് തപസ്സു ചെയ്തു.
‘തപ്യമാനം ത്രിഭുവനം
പ്രാണായാമൈധസാഗ്നിനാ
നിര്ഗതേന മൂനേര്മൂര്ദ്ധ്നഃ
സമീക്ഷ്യ പ്രഭവസ്ത്രയാഃ’
തപസിന്റെ ശക്തിയാല്‍ അന്തരീക്ഷം മുഴുവന്‍ തപിച്ചു. പ്രാണായാമമാകുന്ന വിറകി
നാല് ജ്വലിച്ച അഗ്നി മുനിയുടെ മൂര്‍ധാവില്‍ കൂടി പുറത്തുവന്ന് അന്തരീക്ഷത്തെ തപിപ്പിച്ചു. ആ താപപ്രഭാവത്താല് ഉണ്ടായ യശസ്സിന്റെ പ്രകാശത്തില്‍ ആകര്‍ഷിച്ച് ദേവാദികളെല്ലാംഅവിടെ എത്തി. ബ്രഹ്മാവിഷ്ണുമഹഷശ്വരന്മാരും അവിടേക്ക് ആകര്‍ഷിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: