കൊച്ചി: അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനു വേണ്ടിയുള്ള നിധി ശേഖരണം ഇന്ന് തുടങ്ങും. കാലത്ത് ആറു മുതല്‍ വൈകിട്ട് ആറു വരെ ക്ഷേത്രങ്ങളും പൊതു സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ധന സ്വീകരണ പരിപാടിയില്‍ സംന്യാസിമാര്‍, വിശ്വഹിന്ദു പരിഷത്, ഹിന്ദു സംഘടനാ ഭാരവാഹികള്‍, ക്ഷേത്രകാര്യ സമിതികള്‍, വിശിഷ്ട വ്യക്തികള്‍, തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ദിവസവും രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ശേഖരണം.
വിശ്വാസികള്‍ ഒത്തു ചേര്‍ന്ന് 108 തവണ ശ്രീരാമ ജയരാമ ജയജയ രാമ മന്ത്രം മുഴക്കി, വീടുകളും ക്ഷേത്രങ്ങളും സ്ഥാപനങ്ങളും കയറിയിറങ്ങി ക്ഷേത്ര നിര്‍മാണ സന്ദേശം അറിയിച്ച് വിശ്വാസികളെ പങ്കുചേര്‍ക്കും. ഫെബ്രുവരി ഏഴിന് സമ്പൂര്‍ണ സമ്പര്‍ക്ക യജ്ഞമാണ്. അന്ന് 14,200 കേന്ദ്രങ്ങളില്‍ സമ്പര്‍ക്കം നടത്തി 14 ലക്ഷം ഗൃഹങ്ങളില്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ വിശ്വാസികളെ പങ്കെടുപ്പിക്കും. രസീതു നല്കി, ഉത്തരവാദിത്വത്തോടെ നടത്തുന്ന നിധി ശേഖരണം സമ്പര്‍ക്ക സാമഗ്രികള്‍ തീരും വരെ തുടരും. ഫെബ്രുവരി ഏഴിന് ശേഷം സംസ്ഥാനത്തെ കോളനികള്‍ സന്ദര്‍ശിച്ച് രാമസന്ദേശം എത്തിക്കും.
ഫെബ്രുവരി മൂന്നിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാമക്ഷേത്ര നിര്‍മാണ സംഭാവന സമര്‍പ്പിക്കും. രാജ്ഭവനില്‍ വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാന്ദെ, ട്രസ്റ്റ് സംസ്ഥാന ഭാരവാഹികളായ ജി. മാധവന് നായര്‍, ടി.പി. സെന്‍കുമാര്‍, സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, എസ്. സേതുമാധവന്, വി.ആര്. രാജശേഖരന് എന്നിവര്‍ നിധി ഏറ്റുവാങ്ങും.
നിധി ശേഖരണ ഉദ്ഘാടന ദിവസമായ ഇന്ന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പരിപാടി. തിരുവനന്തപുരത്ത് പാറക്കോവിലില്‍ ജി. മാധവന് നായര്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയില്‍ ശാന്താനന്ദാശ്രമത്തിലെ ദേവി ജ്ഞാനാഭനിഷ്ഠയും എരുമേലിയില്‍ സ്വാമി സദ്സ്വരൂപാനന്ദയും പങ്കെടുക്കും. സംന്യാസി ശ്രേഷ്ഠര്‍, സ്വാഗത സംഘം ഭാരവാഹികള്‍, ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: