ന്യൂദല്‍ഹി: സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കിയ ഒത്തുതീര്‍പ്പ് വാഗ്ദാനം നിലനില്‍ക്കുന്നുവെന്നും ഉഭയചര്ച്ചയിലൂടെ പ്രശ്നം പരിഹാരം കണ്ടെത്തുമെന്നും പ്രധാനമന്ത്രി നരോന്ദ്രമോദി.
ശനിയാഴ്ച വിളിച്ച ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ കര്‍ഷകസംഘടനകളോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എനിക്കും ആവര്‍ത്തിക്കാനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഇക്കാര്യം നിങ്ങള്‍ കര്‍ഷകരുമായി സംസാരിക്കൂ. ഞാന്‍ ഒരു ഫോണ്വിളിപ്പാടകലെയുണ്ട്,’ മോദി പ്രതിപക്ഷനേതാക്കളോട് പറഞ്ഞു.
ജനവരി 30ന് അമേരിക്കയില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവം അപലപനീയമാണ്. ഇത്തരം വെറുപ്പിലൂടെ എന്താണ് നമ്മള് രാജ്യത്തിന് നല്‍കുന്നതെന്നും മോദി ചോദിച്ചു. എന്തായാലും ഈ പ്രശ്നത്തിന്റെ പേരില്‍ സഭ തടസ്സപ്പെടുന്നത് ആശ്വാസ്യകരമല്ല. ചെറിയ പാര്‍ട്ടികളാണ് ഇതിന്റെ ദോഷഫലം കൂടുതല്‍ അനുഭവിക്കേണ്ടിവരിക. റിപ്പബ്ലിക് ദിനത്തില്‍ അക്രമം നടത്തിയവരുടെ കാര്യത്തില്‍ നിയമം അതിന്റേതായ വഴിക്ക് മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
കോവിഡ് കാരണം ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തല്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ധോപാദ്ധ്യായ, ശിവസേന എംപി വിനായക് റാവുത്ത്, ശിരോമണി അകാലി ദളിന്റെ ബല്വിന്ദര്ശിംഗ് ബുന്ദര്‍ എന്നിവര്‍ പങ്കെടുത്തു. അതേ സമയം ഈ യോഗത്തില്‍ ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി എന്നിവര്‍ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: