ആലപ്പുഴ: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി 31ന് വിവിധ കേന്ദ്രങ്ങളില്‍ പോളിയോ തുള്ളി മരുന്നു വിതരണം നടത്തുന്നു. 5 വയസ്സില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളി മരുന്ന് നല്‍കേണ്ടതാണ്. ജില്ലയില്‍ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള 132803 കുഞ്ഞുങ്ങളുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുഞ്ഞുങ്ങള്‍ക്കും അന്നേ ദിവസം തുള്ളി മരുന്ന് നല്‍കേണ്ടതാണ്.
ജില്ലയില്‍ 1343 സ്ഥിരം പോളിയോ തുള്ളി മരുന്ന് വിതരണകേന്ദ്രങ്ങളുണ്ട്. സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയ്ക്ക് പുറമേ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ടുജെട്ടികള്‍ തുടങ്ങിയ സ്ഥലങ്ങളിലും ബൂത്തുകളുണ്ട്. കൂടാതെ മൊബൈല്‍ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ തുള്ളിമരുന്ന് വിതരണം കണ്ടെയ്ന്മെന്റ് ഒഴിവാക്കിയതിനു ശേഷം നടത്തുന്നതാണ്. ബുത്തിലെത്തുവാന് പ്രത്യേക സമയം മുന്‍കൂട്ടി ലഭിച്ചതനുസരിച്ച് കേന്ദ്രത്തിലെത്തുന്നത് തിരക്കൊഴിവാക്കും. വീട്ടിലെ ഏതെങ്കിലും അംഗം കോവിഡ് പോസിറ്റീവ് ആയാല്‍ പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസം കഴിഞ്ഞ് കുഞ്ഞിന് പോളിയോ തുള്ളി മരുന്ന് നല്‍കാവുന്നതാണ്. കുട്ടി പോസിറ്റീവ് ആണെങ്കില്‍ പരിശോധന ഫലം നെഗറ്റീവ് ആയി 4 ആഴ്ച കഴിഞ്ഞ് തുള്ളി മരുന്ന് നല്‍കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: