ന്യൂദല്‍ഹി: ഇടനിലക്കാരായ ക്രിമിനലുകളുടെ സമരം കൂടൂതല്‍ അക്രമാസക്തമായി. സിംഗു അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനിടെ പോലീസുകാരനെ ഇടനിലക്കാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സമരം നടത്തുന്ന ഇടനിലക്കാരില്‍ ഒരാള്‍ വാളുകൊണ്ട് സുരക്ഷ ഒരുക്കിയിരുന്ന പോലീസുകാരനെ വെട്ടുകയായിരുന്നു.
അക്രമ സംഭംവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഇടനിലക്കാരുടെ സമരപന്തലുകള്‍ പൊളിച്ചുമാറ്റുകയും വാഷിംഗ് മെഷീനുകള്‍ എസികളും തകര്‍ക്കുകയും ചെയ്തു. ഇനിയും അക്രമം തുടര്‍ന്നാല്‍ കൂടുതല്‍ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
സൈ്വര്യമായി സഞ്ചാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. നാട്ടുകാരും സമരക്കാരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടി. നാട്ടുകാര്‍ സമരക്കാരുടെ ടെന്റ് പൊളിച്ചു. സമരം ചെയ്യുന്നത് കര്‍ഷകരല്ലെന്നും തീവ്രവാദികാളെന്നും നാട്ടുകാര്‍ ആരോപിച്ചു. സമരം അവസാനിപ്പിച്ച് ഉടന്‍ റോഡ് കാലിയാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സമരക്കാരെ മാറ്റാന്‍ പോലീസ് തയാറായില്ലെന്നും അതാണ് തങ്ങള്‍ നേരിട്ട് ഇറങ്ങിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: