കൊല്‍ക്കൊത്ത: തൃണമൂല്‍ മന്ത്രിസഭയിലെ മന്ത്രിസ്ഥാനം രാജിവെച്ചശേഷം വെള്ളിയാഴ്ച എംഎല്‍എ സ്ഥാനവും ഒഴിഞ്ഞ രജീബ് ബാനര്‍ജി അധികം വൈകാതെ തൃണമൂല്‍ പാര്‍ട്ടി വിട്ടു.
ബിജെപി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് രജീബിന്റെ രാജി വാര്‍ത്തയോട് പ്രതികരിക്കവേ ബിജെപി നേതാവ് അര്ജുന് സിംഗ് പറഞ്ഞു. മിക്കവാറും ഞായറാഴ്ച ബംഗാള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹൗറയില്‍ നടക്കുന്ന പരിപാടിയില്‍ രജീബ് ബാനര്‍ജിയുടെ ബിജെപി പ്രവേശം നടക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് രജീബ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. വൈകീട്ട് 4.30ന് രാജിക്കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ‘ഈ അധ്യായം അവസാനിച്ചു,’ തൃണമൂല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച ഉടന്‍ രജീബ് പ്രതികരിച്ചു.
മമത മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്നു രജീബ്. ഗവര്‍ണര്‍ക്ക് മന്ത്രിസ്ഥാനം രാജിവെച്ചുള്ള കത്ത് നല്കി കണ്ണീരോടെയാണ് രജീബ് രാജ്ഭവന് വിട്ടിറങ്ങിയത്.
വെള്ളിയാഴ്ച അസംബ്ലി വിട്ടിറങ്ങുമ്പോള്‍ മമത ബാനര്‍ജിയുടെ ഒരു ചിത്രം കൂടി രജീബ് കയ്യില്‍ പിടിച്ചിരുന്നു: ‘ഇവര്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു അമ്മരൂപമാണ്.,’ രജീബ് പറഞ്ഞു. തൃണമൂലില്‍ മുസ്ലിങ്ങളുടെ അമിതമായ സ്വാധീനവും മമതയുടെ കുടുംബവാഴ്ചയ്ക്കുള്ള ത്വരയുമാണ് രജീബുള്പ്പെടെ ഒരു പിടി നല്ല നേതാക്കളെ ബിജെപി ക്യാമ്പിലേക്കെത്തിക്കുന്നത്. മമതയുടെ വലംകൈയായ സുവേന്ദു തൃണമൂല്വിട്ടത്. മമത മരുമകനെ പിന്‍ഗാമിയായി വാഴിച്ചതിലുള്ള അമര്‍ഷം കൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: