ന്യൂദല്‍ഹി :അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 11 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് സര്‍വ്വേ. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന് പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 7.7 ശതമാനം ചുരുങ്ങും. അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 11 ശതമാനമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവിഡ് വാക്സിന് വിതരണം ആരംഭിച്ചത് സാമ്പത്തിക രംഗത്തിനും മെച്ചമായിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മുമ്പോട്ട് കുതിക്കാനും സഹായിക്കും. നിര്‍മാണം, ഉല്‍പ്പാദനം, നേരിട്ട് ബന്ധപ്പെട്ടുള്ള സേവനം എന്നീ മേഖലകള്‍ക്ക് കോവിഡ് വ്യാപനം വന്‍ തിരിച്ചടി ഉണ്ടാക്കിയതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയാണ് രാജ്യങ്ങള്‍ക്കുണ്ടായത്. ലോകത്തിലെ 90 ശതമാനത്തില്‍ അധികം രാജ്യങ്ങളേയും ഇത് പ്രതിസിന്ധിയിലാക്കി. ഇന്ത്യയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 23.9 ശതമാനമായണ് ജിഡിപി താഴ്ന്നത്. പിന്നീട് ഇത് രണ്ടാം പാദത്തില്‍ 7.5 ശതമാനായി കുറയ്ക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക രംഗം ഇപ്പോള്‍ പുരോഗതി കൈവരിച്ചു തുടങ്ങി. അതുകൊണ്ടുതന്നെ ഇനി മുന്നോട്ടും രാജ്യം വളര്ച്ചയിലേക്കാണെന്ന സൂചനയാണ് നല്‍കുന്നതെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്.
അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക മേഖല, വ്യാവസായിക ഉല്‍പ്പാദനം, തൊഴില്‍, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവയും വാര്‍ഷിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: