കൊല്ലം: അസീസ്, ഷിബു, പ്രേമചന്ദ്രന് പാര്‍ട്ടിയായി ആര്‍എസ്പി ചുരുങ്ങിയെന്ന് സോഷ്യല്‍ മീഡിയാ പ്രചരണം. ചവറ മുതല്‍ ചവറ വരെ വലിപ്പമുള്ള പാര്‍ട്ടിയെന്ന പരിഹാസത്തിന്റെ പുതിയ പതിപ്പാണ് ഇത്തവണ ട്രെന്‍ഡാകുന്നത്. എന്നാല്‍ തങ്ങളെ ഭയക്കുന്ന സിപിഎമ്മാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് ആര്‍എസ്പിയുടെ വാദം. യുഡിഎഫില്‍ ചേക്കേറിയതിന് ശേഷം ജില്ലയില്‍ ഉണ്ടായിരുന്ന സീറ്റുകള്‍ കൂടി നഷ്ടമായ നിലയിലാണ് ആര്‍എസ്പി.
ചവറയിലും ഇരവിപുരത്തും കുന്നത്തൂരിലും തോറ്റു. കുന്നത്തൂരില്‍ ആര്‍എസ്പി(ലെനിനിസ്റ്റ്) എന്ന പേരില്‍ ഇടതുമുന്നണിയില്‍ നിന്ന കോവൂര്‍ കുഞ്ഞുമോന് വിജയിച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പ്രേമചന്ദ്രന് തുടര്‍ച്ചയായി നേടുന്ന വിജയങ്ങള്‍ സിപിഎമ്മിനെ വിറളി പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി നടത്തുന്ന അവഹേളനമെന്നാണ് ആര്‍എസ്പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ നിയോജകമണ്ഡലങ്ങളായ ചവറ, കൊല്ലം, ഇരവിപുരം, കുന്നത്തൂര്‍, മാരാരിക്കുളം, ആര്യനാട് എന്നിവ അവിഭക്ത ആര്‍എസ്പിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയായ ആര്‍എസ്പിക്ക് ഇരുമുന്നണികളിലും പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട്.
ആദ്യകാലം മുതല്‍ കോണ്‍ഗ്രസ് വിരുദ്ധചേരിയിലായിരുന്ന ആര്‍എസ്പി ഇടതുമുന്നണിയിലെ സിപിഎമ്മിന്റെ മേധാവിത്തവും അഹന്തയും സഹിക്കവയ്യാതെയാണ് 2014 മാര്‍ച്ചില്‍ വലതുമുന്നണിയിലേക്ക് ചേക്കേറിയത്. ഇതിന്റെ ഫലമായി മാത്രം പരനാറിയടക്കമുള്ള പ്രയോഗങ്ങളാണ് ആര്‍എസ്പി നേതൃത്വത്തിനുനേരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയന് ചൊരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: