തിരുവനന്തപുരം : വിദേശ ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. സ്പീക്കറിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്.
എന്നാല്‍ നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തിയാകും കേസില്‍ ശ്രീരാമകൃഷ്ണന്റെ മൊഴിയെടുക്കുകയെന്നും സൂചന. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവര്‍ നല്കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയിട്ടുണ്ട്. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
അതേസമയം ഗള്‍ഫ് വിദ്യാഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കര്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മില്‍ നിന്ന് സ്പീക്കര്‍ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള കള്ളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ല. ഇത് ദുരൂഹതയുണര്‍ത്തുന്നതാണ്. ഇതുസംബന്ധിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: