വാഷിംഗ്ടണ്‍ : ഭൂമിയുടെ കറക്കത്തിന്റെ വേഗം കൂടിയതിനാൽ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂർ എന്നത് കുറയ്‌ക്കണമെന്ന് ശാസ്ത്രജ്ഞർ. ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം നിലവില്‍ 24 മണിക്കൂര്‍ സമയത്തേക്കാള്‍ അല്‍പം കുറവാണ്. ഇതിനാല്‍ 1 മിനിറ്റ് എന്നുള്ളത് 60 സെക്കന്‍ഡില്‍ നിന്ന് 59 സെക്കന്‍ഡായി ചുരുക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്.
ഒരു മണിക്കൂര്‍ എന്നത് 60 മിനിറ്റ് ഉള്‍ക്കൊള്ളുന്നു, ഒരു ദിവസം 24 മണിക്കൂറും. ഭൂമിക്ക് ഭ്രമണം നടത്താന്‍ വേണ്ട സമയം കണക്കാക്കിയാണ് ഇതെല്ലാം സ്ഥാപിച്ചിരിക്കുന്നതും പിന്തുടരുന്നതും. എന്നാല്‍ ഭൂമിയുടെ കറക്കത്തിന്റെ വേഗം കൂടിയെന്നും സമയം കണക്കാക്കുന്ന പഴയ രീതി പരിഷ്‌കരിക്കണമെന്നുമാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് നേരത്തെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിനാല്‍ ഒരു ദിവസത്തില്‍ 24 മണിക്കൂറില്ലെന്നാണ് ഗവേഷകരുടെ വാദം.
ഭൂമിയുടെ ഭ്രമണം സാധാരണയേക്കാള്‍ വേഗമുള്ളതാണ്. തല്‍ഫലമായി, ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം നിലവില്‍ 24 മണിക്കൂര്‍ സമയത്തേക്കാള്‍ അല്‍പം കുറവാണ്. അതുകൊണ്ടാണ് സമയം ചുരുക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. ദി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ശാസ്ത്രജ്ഞര്‍ മിനിറ്റില്‍ നിന്ന് ഒരു സെക്കന്‍ഡ് കുറയ്‌ക്കാനാണ് ആവശ്യപ്പെടുന്നത്. ഇതോടെ 1 മിനിറ്റ് 59 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്നതാകും. ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയ ഡേറ്റ അനുസരിച്ച്, 24 മണിക്കൂര്‍ ദൈനംദിന ഭ്രമണം ഗണ്യമായി കുറയുകയും ദിവസത്തിലെ സമയം കുറയുകയും ചെയ്തിട്ടുണ്ടെന്നാണ്.
സമയവും തീയതിയും അനുസരിച്ച്, ( ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നത് ) കഴിഞ്ഞ ഞായറാഴ്ച 23 മണിക്കൂര്‍ 59 മിനിറ്റ് 59.9998927 സെക്കന്‍ഡ് മാത്രമേ നീണ്ടുനിന്നുള്ളൂ. അത്തരം കുറവ് സാധാരണയാണെന്നും ചില പ്രതിഭാസങ്ങളെ ആശ്രയിച്ച് ഈ വേഗം പതിവായി മാറുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക