ഓച്ചിറ: വിദേശസഹായം സ്വീകരിച്ചുകൊണ്ട് ഇടതുതീവ്രവാദി ഗ്രൂപ്പുകള്‍ ദല്‍ഹിയെ കലാപഭൂമിയാക്കാന്‍ കര്‍ഷകരെ മറയാക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. കാര്‍ഷിക ബില്ലിനെതിരായ നുണപ്രചരണങ്ങള്‍ക്കെതിരെ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആയൂര്‍ മുരളി നടത്തുന്ന പ്രചരണ ജാഥ ഓച്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി അനില്‍ വാഴപ്പള്ളി അധ്യക്ഷനായി. യോഗത്തില്‍ ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രാജീവ് തേവലക്കര, ജി. ഗോപിനാഥന്‍പിള്ള, വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, എസ്. കൃഷ്ണന്, ലത മോഹന്‍, മാലുമേല്‍ സുരേഷ്, വി.എസ്. ജിതിന് ദേവ്, ശ്രീനാഥ്, അഖില്‍, ശംഭു, രാജന്‍പിള്ള, മധു കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.
രാവിലെ ഓച്ചിറയില്‍നിന്നും ആരംഭിച്ച യാത്ര കുഴുവേലിമുക്ക്, കുറ്റിപ്പുറം, മാരാരിത്തോട്ടം, കരുനാഗപ്പള്ളി വഴി ചവറയില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: