മലപ്പുറം: നിലമ്പൂരിൽ ലീഗ് പ്രവർത്തകനായ യുവാവ് കുത്തേറ്റ് മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറെന്ന 26കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മൂന്നു മണിയോടെ മരണം സ്ഥിരീകരിച്ചു.
ഒറവംപുറം അങ്ങാടിയിൽ വെച്ച് ഇന്നലെ രണ്ട് കൂട്ടർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനിടെ ബന്ധുവായ ഉമ്മറിനെ മറ്റൊരാൾ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സമീറിന് കുത്തേറ്റത്. എന്നാൽ രാഷ്ട്രീയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ലീഗ് അവകാശപ്പെടുന്നു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നും ലീഗ് ആരോപിച്ചു.
എന്നാൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്കാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സിപിഎം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: