അമ്പലപ്പുഴ: തകഴിയില്‍ ഒരു മാസത്തിനിടെ മുന്നൂറിലേറെ കോവിഡ് ബാധിതര്‍. ആരോഗ്യ വകുപ്പ് കടുത്ത ആശങ്കയില്‍.കോവിഡ് തുടങ്ങിയ ശേഷം കഴിഞ്ഞ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസക്കാലയളവില്‍ 348 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഡിസംബറിന് ശേഷം ജനുവരി അവസാനമെത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണം 305 ആയി കുത്തനെ ഉയര്‍ന്നു. ഇതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിരിക്കുന്നത്.സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങളെല്ലാം പൂര്‍ണമായി കാറ്റില്പ്പറത്തിയതോടെയാണ് തകഴിയില്‍ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായത്.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ കണ്ടെയ്ന്മെന്റ് സോണുകളില്‍ തുറക്കാവൂ എന്ന നിയമം തകഴിയില്‍ ഒരിടത്തും പാലിക്കാത്തതും കോവിഡ് ബാധിതരുടെ എണ്ണം പെരുകാന്‍ കാരണമായി. കണ്ടെയ്ന്മെന്റ് സോണുകളില്‍ വിവാഹ ചടങ്ങില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും പാലിച്ചിട്ടില്ല. ആളുകള്‍ കൂട്ടമായി മാസ്ക് ശരിയായ രീതിയില്‍ ധരിക്കാതെ നടക്കുന്നതും പതിവ് കാഴ്ചയാണ്. ഇത് രോഗ വ്യാപനത്തിനും ഇതിലൂടെ കൂട്ടമരണത്തിനുംഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ തകഴി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി. പൊതുജനം കോവിഡ് മാനദണ്ഡം പരമാവധി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: