ഭോപ്പാല്‍: കൊറോണ മഹാമാരിയെ മാറ്റിനിര്‍ത്തി ട്രാക്കും ഫീല്‍ഡും ഉണര്‍ന്ന ആദ്യ മീറ്റില്‍ കേരളത്തിന് മൂന്നാം സ്ഥാനം. പതിനെട്ടാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലാണ് കേരളം മൂന്നാം സ്ഥാനം നേടിയത്. മൂന്ന് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം ഉള്‍പ്പെടെ ഏഴ് മെഡലുകളാണ് കേരള താരങ്ങള്‍ നേടിയത്. 11 സ്വര്‍ണവും 10 വെള്ളിയും നാല് വെങ്കലവും നേടിയ ഹരിയാനയാണ് ചാമ്പ്യന്മാര്. അഞ്ച് സ്വര്‍ണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം നേടി തമിഴ്നാട് റണ്ണറപ്പായി. പുരുഷ-വനിതാ വിഭാഗങ്ങളിലും ഹരിയാനയാണ് ചാമ്പ്യന്മാര്.
ഇന്നലെ അണ്ടര്‍ 20 വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ. വിഷ്ണു പ്രിയ കേരളത്തിനായി സ്വര്‍ണം നേടി. 1:02.57 സെക്കന്‍ഡിലാണ് വിഷ്ണുപ്രിയ ഫിനിഷ് ലൈന്‍ കടന്നത്. പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ആന്‍സി സോജന് ഇന്നലെ വെള്ളി നേടി. കഴിഞ്ഞ ദിവസം ലോങ്ജമ്പില്‍ 6.12 മീറ്റര്‍ ചാടി ആന്‍സി സ്വര്‍ണവും കരസ്ഥമാക്കിയിരുന്നു. അണ്ടര്‍ 20 പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 58.83 സെക്കന്‍ഡില്‍ ആര്.കെള സൂര്യജിത് വെള്ളിയും ട്രിപ്പിള്‍ ജമ്പില്‍ സി. അഖില്‍ കുമാര്‍ 15.80 മീറ്റര്‍ ചാടി വെങ്കലവും ഇന്നലെ കേരളത്തിനായി നേടി.
കഴിഞ്ഞ ദിവസം അണ്ടര്‍ 20 വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്‍ റോസ് ടോമി 14.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. ആദ്യദിനത്തില്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പി.ഡിള അഞ്ജലി വെള്ളി നേടിയിരുന്നു. 25 മുതല്‍ മൂന്ന് ദിനങ്ങളിലായി ഭോപ്പാലിലെ ടിടി നഗര്‍ സ്റ്റേഡിയത്തിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: