Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് പെണ്‍മക്കളെ കൊലചെയ്യപ്പെട്ട സംഭവം:അന്ധവിശ്വാസം മൂത്ത ഭ്രാന്താകാം മക്കളുടെ കൊലപാതകത്തിലേക്കെത്തിച്ചതെന്ന് പൊലീസ്

കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുടുംബത്തെ നേരിട്ട് അറിയുന്ന ആളുകളുടെയടക്കം മൊഴികൾ ശേഖരിച്ച് ഒരു നിഗമനത്തിലെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കടുത്ത അന്ധവിശ്വാസമായിരുന്നു ഈ കൊലപാതകങ്ങളുടെ പിന്നിലെന്ന് മടനപ്പള്ളി ഡിഎസ്പി രവി മനോഹർ ആചാരി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 08:51 pm IST
in India

ആന്ധ്രാപ്രദേശിചിറ്റൂരില്‍  രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ അഭ്യസ്തവിദ്യരായ മാതാപിതാക്കൾക്ക് അന്ധവിശ്വാസം മൂത്ത് ഭ്രാന്തായതായിരിക്കാമെന്ന് പൊലീസ്. കാരണം കൊലപാതകത്തിന് പിന്നില്‍ വേറെ തെളിവുകളോ ഗൂഡാലോചനകളോ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.  

മക്കളായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം അച്ഛനും മാടനപ്പള്ളി ഗവ.വുമൺസ് കോളജ് വൈസ് പ്രിൻസിപ്പള്ളുമായ എൻ പുരുഷോത്തം നായിഡുവിനെയും അമ്മയും ഒരു സ്വകാര്യ കോളജ് പ്രിൻസിപ്പളുമായ പത്മജയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായുള്ള ചോദ്യം ചെയ്യലില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും മനസ്സിലായത് അസ്ഥിക്ക് പിടിച്ച അന്ധവിശ്വാസമാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. മാതാപിതാക്കളുടെ വിചിത്രമായ സ്വഭാവ രീതികള്‍ പൊലീസിനെ കുഴക്കുകയാണ്. അമ്മ ഏതാണ്ട് ഭ്രാന്തുള്ള രീതിയിലാണ് പെരുമാറുന്നത്. ഇവരാണ് ആഭിചാരക്കൊലപാതകത്തിന് പിന്നിലെ ആസൂത്രക എന്ന് കരുതപ്പെടുന്നു.  

കലിയുഗം അവസാനിച്ച് സത്യ യുഗം പിറക്കുമ്പോൾ മക്കൾ പുനർജനിച്ചെത്തുമെന്ന വിശ്വാസത്തിൽ മാതാപിതാക്കൾ തന്നെ മക്കളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.  ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവർ പറഞ്ഞത്. മക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചിട്ടുണ്ട്. . മൂത്തമകൾ അലേഖ്യയാണ് ഇളയ സഹോദരി സായ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.തുടർന്ന് തന്നെയും കൊലപ്പെടുത്താൻ അമ്മയെ നിർബന്ധിച്ചു. അങ്ങനെ ചെയ്താൽ മാത്രമെ സഹോദരിയുടെ ആത്മാവിനൊപ്പം ഒത്തു ചേർന്ന് അവളെ മടക്കി കൊണ്ടുവരാൻ സാധിക്കു എന്നാണ് മകൾ പറഞ്ഞതെന്നാണ് ഇവരുടെ മൊഴി.  

തിങ്കളാഴ്ച കലിയുഗം അവസാനിച്ച് സത്യ യുഗം പിറക്കുമെന്നും അപ്പോഴേക്കും സഹോദരിയുമായി മടങ്ങിവരുമെന്നുമായിരുന്നു അലേഖ്യ പറഞ്ഞതെന്നാണ് അമ്മ പത്മജ പൊലീസിന് നല്‍കിയ മൊഴി.  

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ഇളയമകളെ തൃശൂലത്താല്‍  കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൂത്തമകള്‍ അലേഖ്യയാണ് ഇളയമകള്‍ സായിയെ കൊലചെയ്തത് എന്ന് കരുതുന്നു. അതേ സമയം മൂത്തമകള്‍ അലേഖ്യയെ   ഡംബെൽ കൊണ്ട് അടിച്ച് കൊന്നത് അമ്മ പത്മജയായിരിക്കാം എന്നും മൊഴിയുടെയും സാഹചര്യത്തെളിവിന്റെയും അടിസ്ഥാനത്തില്‍ പൊലീസ് വിശ്വസിക്കുന്നു. ഭോപ്പാലിലെ ഇന്ത്യന്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റില്‍ അലേഖ്യ ജോലി ചെയ്തിരുന്നു. സിവില്‍ സര്‍വ്വീസിന് ശ്രമിച്ച് വരികയായിരുന്നു. എആര്‍ റഹ്മാന്റെ ചെന്നൈയിലെ സംഗീത വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു ഇളയ മകള്‍ സായി.  

ഇപ്പോള്‍ ചോദ്യം ചെയ്യുംപോള്‍ ഭ്രാന്തമായ ഉത്തരങ്ങളാണ് അമ്മ പത്മജ പൊലീസിന് നല്‍കുന്നത്. ‘കൊറൊണ ചൈനയിൽ നിന്ന് വന്നതല്ല.. ശിവനിൽ നിന്നും വന്നതാണ്. ഞാൻ ശിവനാണ്. മാർച്ചോടെ കൊറോണ അവസാനിക്കും’ പത്മജയുടെ കമന്‍റുകള്‍ ഇങ്ങിനെ പോകുന്നു.  

കൊലപാതക വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോടേ ‘ദയവു ചെയ്ത് ഒരു ദിവസം കൂടി എന്റെ മക്കളെ വെറുതെ വിടുക. നിങ്ങൾക്ക് വേണമെങ്കിൽ അടുത്ത ദിവസം കൊണ്ടു പോയ്‌ക്കൊളു’ എന്നായിരുന്നു ഇവരുടെ വാക്കുകള്‍.  പൊലീസ് അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ ഇവർ മക്കൾ നഗ്നരായി കിടക്കുകയാണെന്നും ആ അവസ്ഥയിൽ അവരെ കാണാൻ പാടില്ലെന്നുമാണ് അറിയിച്ചത്. അതുപോലെ ഇവിടെ ദൈവം വസിക്കുന്ന ഇടമാണെന്നും ഷൂസ് ധരിച്ച് നടക്കുന്നത് എന്തിനാണെന്നും ഇവര്‍ പൊലീസുകാരോട് ചോദിച്ചിരുന്നു. 

അന്വേഷണത്തോട് മാതാപിതാക്കൾ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കടുത്ത അന്ധവിശ്വാസം വച്ചുപുലർത്തുന്ന ഇവർ ഇപ്പോഴും മക്കളെ കൊല ചെയ്തു എന്ന് വിശ്വസിക്കാൻ തയ്യാറാകുന്നില്ല എന്നും പൊലീസ് പറയുന്നു.  കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുടുംബത്തെ നേരിട്ട് അറിയുന്ന ആളുകളുടെയടക്കം മൊഴികൾ ശേഖരിച്ച് ഒരു നിഗമനത്തിലെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കടുത്ത അന്ധവിശ്വാസമായിരുന്നു ഈ കൊലപാതകങ്ങളുടെ പിന്നിലെന്ന് മടനപ്പള്ളി ഡിഎസ്പി രവി മനോഹർ ആചാരി പറയുന്നു.  

Tags: ചിറ്റൂര്‍അന്ധവിശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൗ ജിഹാദ് ആണ്‍കുട്ടികളിലേക്കും; ചിറ്റൂര്‍ സ്വദേശി രക്ഷപ്പെട്ടു

Palakkad

ചിറ്റൂരിൽ വീട്ടിൽ വൻ കവർച്ച; 31.5 പവൻ സ്വർണം മോഷണം പോയി, കവർച്ച നടന്നത് വീട്ടുടമയും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്ത്

Athletics

സിന്തറ്റിക്ക് ട്രാക്കിനായി 20 കി.മീ താണ്ടുന്ന ബിജോയിയോടാണോ കളി

Main Article

അന്ധവിശ്വാസത്തിനെതിരെ നിയമം വരുമ്പോള്‍

ചിറ്റൂരിലെ മുഞ്ഞ ബാധിച്ച വയലുകളിലൊന്ന്, നെല്ലിന്റെ ചുവട്ടില്‍ നിന്നും നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍
Palakkad

ചിറ്റൂര്‍ മേഖല: പാടശേഖരങ്ങളില്‍ മുഞ്ഞ ശല്യം വ്യാപകം, ഏക്കര്‍കണക്കിന് വയലുകളാണ് കൊയ്‌തെടുക്കാന്‍ പറ്റാത്ത സ്ഥിതിയിൽ

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.