തിരുവനന്തപുരം: സംവിധായകനും നടനുമായ മധുപാലിന്റെ മകള്‍ മാധവി വിവാഹിതയായി.
വഴുതക്കാട് ഗോപികയില്‍ എം.ഗോപിനാഥന്‍ നായരുടെയും സി. മായയുടെയും മകന്‍ അരവിന്ദാണ് വരന്‍. ശാന്തിഗിരി ആശ്രമത്തിവെച്ചായിരുന്നു വിവാഹം. പിന്നീട് നടന്ന റിസപ്ഷനില്‍ സിനിമ-ടെലിവിഷന്‍ സീരയില്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
മധുപാല്‍-രേഖ ദമ്പതിമാരുടെ മൂത്തമകളാണ് മാധവി. ടെലിവിഷന്‍ അവതാരകയായി പ്രവര്‍ത്തിച്ചിരുന്നു.











