ന്യൂദല്‍ഹി: ചെങ്കോട്ടയിലെ അക്രമത്തില്‍ ഖലിസ്ഥാന്‍ വാദിയായ നടന് ദീപ് സന്ധു പങ്കെടുത്തിരുന്നെന്ന് കര്‍ഷകസമരത്തിന്റെ മുന്‍നിരനേതാവും സ്വരാജ് ഇന്ത്യ നേതാവുമായ യോഗേന്ദ്ര യാദവ്.
ആജ് തക് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് യോഗേന്ദ്രയാദവ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടക്കം മുതലേ ഞങ്ങള്‍ ദീപ് സിധുവിനെ എതിര്‍ത്തിരുന്നുവെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍ ഐഎ ചോദ്യം ചെയ്യലിനായി ദീപ് സന്ധുവിന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. ഖാലിസ്ഥാന്‍ വാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് നടന് ദീപ് സിധുവെന്ന് കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു.
റിപ്പബ്ലിക് ദിനത്തിലെ അക്രമത്തില്‍ വേറെ ചില അക്രമികളും ഉണ്ടായിരുന്നതായി യോഗേന്ദ്ര യാദവ് വെളിപ്പെടുത്തി. സമാധാനപരമായി നടന്ന സമരം സാമൂഹ്യവിരുദ്ധരും മറ്റ് തല്പരകക്ഷികളും ചേര്‍ന്ന് കയ്യടക്കുകയായിരുന്നുവെന്നും യോഗേന്ദ്രയാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: