ന്യൂദല്‍ഹി: ദല്‍ഹിയില്‍ അതിക്രമിച്ച് കയറി ചെങ്കോട്ടയില്‍ കര്‍ഷകസമരക്കാര്‍ കൊടിയുയര്‍ത്തിയ നടപടിയെ അഭിനന്ദിച്ച് എന്‍ഡിടിവി ലേഖകന്‍ ശ്രീനിവാസന് ജെയിന്. സിഖുകാര്‍ വിശുദ്ധമായി കരുതുന്ന, അവരുടെ ഗുരുദ്വാരകളില്‍ കാണുന്ന കൊടിയാണ് ഇവിടെ ഉയര്‍ത്തിയതെന്നും ശ്രീനിവാസന് ജെയിന്.
കര്‍ഷകര്‍ ഇന്ത്യയുടെ ദേശീയ പതാക അഴിച്ചുമാറ്റാതെയാണ് ഈ കൊടി ഉയര്‍ത്തിയതെന്നത് ചൂണ്ടിക്കാട്ടിയും ട്വീറ്റിലൂടെ ശ്രീനിവാസന് ജെയിന് ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഖാലിസ്ഥാന്‍ വാദികളുടെ നിരോധിക്കപ്പെട്ട സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ കൊടിയാണ് ചെങ്കോട്ടയില്‍ ഉയര്‍ന്നത് എന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് സമരക്കാരെ രക്ഷിക്കാന്‍ പത്രപ്രവര്ത്തകന് ഇറങ്ങിയിരിക്കുന്നത്. രാജ്യത്തെ മതേതരവാദികളെന്ന് അവകാശപ്പെടുന്ന പത്രപ്രവര്‍ത്തകര്‍ അക്രമത്തെ അപലപിക്കാതെ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ നടപടിയെ ന്യായീകരിക്കുകയാണ്.
ദേശീയ സ്മാരകങ്ങളില്‍ സിഖ് കൊടി ഉയര്‍ത്തിയതിന് പത്രപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നു തന്നെ പിന്തുണ ലഭിക്കുന്നതില്‍ പലരും അതിശയം കൂറുന്നു. ഇതുവഴി നിഷാന്‍ സാഹിബ് എന്നറിയപ്പെടുന്ന സിഖ് പതാക ഉയര്‍ത്തിയ ഖാലിസ്ഥാന്‍ വാദികളെ അഭിനന്ദിക്കുക കൂടിയാണ് ശ്രീനിവാസന് ജെയിന് ചെയ്യുന്നത്. അന്നത്തെ ദല്‍ഹി കലാപത്തില്‍ ചെങ്കോട്ടയില്‍ മുസ്ലിങ്ങള്‍ പച്ചക്കൊടി ഉയര്‍ത്തിയിരുന്നെങ്കില്‍ അതിനെയും ഇവര്‍ ന്യായീകരിക്കുമായിരുന്നു എന്ന് വേണം കരുതാന്‍. അപ്പോള്‍ ഇത്തരം പത്രപ്രവര്‍ത്തകരുടെ ഉള്ളിലുള്ള മൗലികവാദമാണ് പുറത്തുവരുന്നത്. പുറമേയ്ക്ക് മതമൗലികവാദികളുടെ കപടമുഖം മൂടിയണിഞ്ഞ് ജീവിക്കുകയാണ് ഇത്തരം പത്രപ്രവര്‍ത്തകര്‍ ഇന്ത്യയെ നാളെ ഇരുട്ടിലാഴ്ത്തിയാലും അത്ഭുതപ്പെടേണ്ട. അവര്‍ക്ക് ഒരേയൊരു അലര്‍ജി ഹിന്ദു കൊടിയോട് മാത്രമാണെന്നറിയുക.
ഇനി ഒരു ഓര്‍മ്മപ്പെടുത്തല്‍ പങ്കുവെക്കാം. പണ്ട് തബ്ലിഗി ജമാഅത്തെപ്രവര്ത്തകര് കൊറോണവൈറസ് പരത്തുന്നു എന്ന പ്രചാരണമുണ്ടായപ്പോള്‍ ദില്ലിയിലെ പഴം പച്ചക്കറി വില്പനക്കാരായ ഹിന്ദുക്കള്‍ അവരുടെ വണ്ടികളില്‍ ഹിന്ദു കൊടി ഉയര്‍ത്തിയിരുന്നു. അന്ന് അതിനെതിരെ ശക്തമായി എതിര്‍ത്ത് ഈ മാധ്യമപ്രവര്ത്തകന് രംഗത്തെത്തിയിരുന്നു എന്നതാണ് അതിശയം. രാജ്യത്തിന്റെ മതേതരമുഖം ഇതിലൂടെ നഷ്ടമാകുന്നു എന്ന് പറഞ്ഞാണ് ഇക്കൂട്ടര്‍ കരഞ്ഞിരുന്നത്.
എന്തിന് ഈയിടെ കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരണം പിടിച്ച ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം എഴുതിയ കാവിക്കൊടി മുനിസിപ്പാലിറ്റി കെട്ടിടത്തിന് മുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്ന് കോണ്‍ഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും സാംസ്കാരികനായകരും ഈ സംഭവത്തെ അപലപിച്ചിരുന്നു. ഇത്തരം നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ വികാരം സൃഷ്ടിക്കുമെന്നായിരുന്നു അവരുടെ വാദം. ഇപ്പോള്‍ ചെങ്കോട്ടയില്‍ സിഖ് കൊടി ഉയര്‍ത്തിയ നടപടിയ്ക്ക് പിന്നിലെ ഖാലിസ്ഥാന്‍ വാദത്തെ ചെറുക്കാനല്ല, ബിജെപി സര്‍ക്കാരിന്റെ പരാജയമായി ഇതിനെ കൊട്ടിപ്പാടാനാണ് ഇവര്‍ക്കിഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: