കൊല്ലം: കൊട്ടാരക്കര ശ്രീധരന് നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ മരുമകന് അഡ്വ.കൃഷ്ണകുമാറിന്റെ കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
സിനിമാ താരങ്ങളായ സായികുമാര്‍, ശോഭ മോഹന്‍ എന്നിവര്‍ മക്കളാണ്. ചലചിത്രതാരം വിനുമോഹന്‍ ചെറുമകനാണ്. സംസ്കാരം ഇന്ന് രണ്ട് മണിക്ക് കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: