മുഹമ്മ: എട്ടാം ക്ലാസുകാരന് ഫര്‍സിയുടെ മനോധൈര്യം, തിരികെക്കിട്ടിയത് ജീവന്. തണ്ണീര്‍മുക്കം പതിനൊന്നാം വാര്‍ഡ് ,പുത്തനങ്ങാടി ചള്ളിയില്‍ മുഹമ്മദ് മുസ്തഫയുടെയും ഷൈനയുടെയും മകനാണ് കണ്ണങ്കര സെന്റ് മാത്യുസ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഫര്‍സി.
നവംബര്‍ 21ന് രാവിലെ പത്ത് മണിയോടെ വീടിന്റെ പുറകിലെ തൊടിയില്‍ നില്ക്കുമ്പോള് ഫര്സിക്ക് പാമ്പ് കടിയേറ്റു. മരണത്തെ മുന്നില്‍ക്കണ്ട ഫര്‍സി കടിയേറ്റ ഭാഗത്തിന് മുകളിലായി ചരട് കൊണ്ട് മുറുകെ കെട്ടി. പിന്നെ കടിച്ച പാമ്പിനെ തല്ലിക്കൊന്നു. വീട്ടുകാരെ വിവരം അറിയിച്ചു. ഉടനെ തന്നെ ചേര്‍ത്തല ഗവ: ആശുപത്രിയിലെത്തിച്ചു. കടിച്ച പാമ്പ് ഏത് വിഭാഗത്തില്‍പ്പെട്ടത് ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത് ചികിത്സ എളുപ്പമാക്കി.
എന്നാല്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സ നല്കി. രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ ഫര്സിയെക്കാണാന് ബന്ധുക്കളും കൂട്ടുകാരും അധ്യാപകരും എത്തി. എല്ലാവര്ക്കും പറയാനുള്ളത് ഒന്നു മാത്രം. ഫര്‍സിയുടെ ധൈര്യം അപാരം. ധൈര്യം ചോര്‍ന്നു പോയിരുന്നെങ്കില്‍ ഫര്‍സി ഇന്ന് ഓര്മയാകുമായിരുന്നു.
ഫര്സിക്ക് വേണ്ടി പ്രാര്‍ത്ഥനകളും വഴിപാടുകളുമായി അധ്യാപകരും കൂട്ടുകാരും കാത്തിരിക്കുകയായിരുന്നു. ഫര്‍സിയുടെ ധൈര്യത്തെ അനുമോദിക്കാന്‍ സ്കൂള്‍ ഒരുങ്ങുകയാണെന്ന് ഹെഡ്മിസ്ട്രസ് ജയതോമസ് പറഞ്ഞു.
ചിത്രം ഫര്‍സി
പ്രതികരിക്കാൻ ഇവിടെ എഴുതുക: