ആലപ്പുഴ: അഞ്ചു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ചടങ്ങിന്റെ ശോഭ കെടുത്താനുള്ള എ.എം. ആരീഫിന്റെയും, കെ. സി. വേണുഗോപാലിന്റെയും കുപ്രചാരണം പൊളിഞ്ഞു. ചടങ്ങില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും, എംപിമാരെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രോഗ്രാം നോട്ടീസ് പുറത്തിറങ്ങി. 28ന് ഉച്ചയ്ക്ക് ഒന്നിന് കളര്‍കോടാണ് ഉദ്ഘാടന ചടങ്ങ്. പങ്കെടുക്കുന്നവര്‍ക്കെല്ലാം നാല് മിനിറ്റ് സമയം വീതമാണ് അനുവദിച്ചിട്ടുള്ളത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ജി. സുധാകരന് അദ്ധ്യക്ഷനാകും. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്, കേന്ദ്രമന്ത്രിമാരായ, വി. മുരളീധരന്, വി. കെ. സിങ്, ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്ക്, പി.തിലോത്തമന്, എംപിമാരായ കെ. സി. വേണുഗോപാല്‍, എ.എം. ആരീഫ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ഇതോടെ ആരീഫും, വേണുഗോപാലടക്കമുള്ളവരും, കോണ്‍ഗ്രസ് നേതൃത്വവും നുണപ്രചരണമാണ് നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട മുഴുവന്‍ ജനപ്രതിനിധികളെയും കേന്ദ്രസര്‍ക്കാര്‍ ഉദ്ഘാടന ചടങ്ങില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: