തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ ഇത്തവണയും സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുമെന്ന് സൂചന നല്കി ഹൈക്കമാന്‍ഡ് നേതാക്കള്‍. സംസ്ഥാന നേതാക്കളുടെ താത്പര്യം മുന്‍നിര്‍ത്തിയാകില്ല സ്ഥാനാര്‍ഥികളെന്ന് എഐസിസി നിരീക്ഷകന് അശോക് ഗെഹ്ലോട്ട്. സ്വാര്‍ത്ഥതാത്പര്യം ഒഴിവാക്കണമെന്ന് കെ.സി.വേണുഗോപാല്‍. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല.
കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കുന്നത് സ്ഥാനാര്‍ഥി നിര്‍ണയമാണ്. ഇത്തവണയും അത് തുടരുമെന്ന സൂചനയാണ് ഇന്നലെ ഇന്ദിരാഭവനില്‍ നടന്ന കെപിസിസി നിര്‍വാഹക സമതി യോഗം നല്കുന്ന സൂചന. സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രം പരിഗണിച്ചാവില്ല സ്ഥാനാര്‍ഥികളെന്നാണ് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കയത്. ഇതോടെ എഐസിസി തീരുമാനത്തിലാകും സ്ഥാനാര്‍ഥികള്‍ എത്തുകയെന്ന് വ്യക്തമായി. ഇത്തവണ പാര്‍ട്ടി തോറ്റാല്‍ ഒരിക്കലും കരകയറനാകാത്ത പ്രതിസന്ധിയുണ്ടാകുമെന്നാണ് കെ.സി. വേണുഗോപാല്‍ യോഗത്തില്‍ പറഞ്ഞത്. അതിനാല്‍ എല്ലാ നേതാക്കളും വ്യക്തി താപര്യം ഒഴിവാക്കി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതേ അഭിപ്രായമാണ് രമേശ് ചെന്നിത്തലയും പങ്കുവച്ചത്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി ആരും രംഗത്ത് ഇറങ്ങേണ്ടെന്ന് പറഞ്ഞ ചെന്നിത്തല, യുവാക്കള്‍ക്കും വിജയസാധ്യതയുള്ളവര്‍ക്കും മാത്രം മതി സീറ്റെന്നു സൂചന നല്കി. യുവാക്കളുടെ അഭിപ്രായം ആരായാനുള്ള ചുമതല ശശി തരൂരിനും നല്കി.
ഇതോടെ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപനത്തിന് പിന്നാലെ വലിയൊരു വിഭാഗം നേതാക്കള്‍ പ്രതിഷേധവുമായി എത്തുമെന്ന് ഉറപ്പായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും സ്ഥാനാര്‍ഥി നിര്‍ണയം പലയിടത്തും സംഘര്‍ഷത്തിലാണ് അവസാനിച്ചത്. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ നേതാക്കള്‍ പാര്‍ട്ടി തോല്‍പ്പിച്ചതാണെന്ന് ആരോപിച്ച് രംഗത്തെത്തി. അതേ സ്ഥിതിയിലേക്ക് പോകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. അതേസമയം, ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയും മലപ്പുറത്ത് ടി. സിദ്ദിഖും വയനാടും ആലപ്പുഴയും കെ.സി. വേണുഗോപാലിനുമാണ് യാത്രയുടെ ചുമതല. കോണ്‍ഗ്രസ്സ് വിടുമെന്ന് സൂചന നല്കിയ കെ.വി. തമോസ് ഇന്നലെ ഇന്ദിരാഭവനിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. തോമസ് സമുന്നതനായ നേതാവെന്നും എല്ലാവരെയും പരിഗണിക്കുമെന്നുമാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: