ആലപ്പുഴ: അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന വാക്കു പാലിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകാണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ പി.വി.മനോജ് ആവശ്യപ്പെട്ടു. 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വ്വീസിലെത്തിയ മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാരിന്റെ അവസാന ബജറ്റിലും ജീവനക്കാരെ വഞ്ചിക്കുന നയമാണ് ധനമന്ത്രി കൈക്കൊണ്ടത്. പത്താം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിലും ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു. ക്ഷാമബത്ത കുടിശ്ശിഖ അനുവദിക്കുക, രാഷ്‌ട്രീയ പ്രേരിത സ്ഥലം മാറ്റം അവസാനിപ്പിച്ച് സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ സംബ്രദായം ഏര്‍പ്പെടുത്തുക, ക്ലാസ് നാല് ജീവനക്കാര്‍ക്ക് 40% പ്രമോഷന്‍ നല്‍കി ഏകീകരിക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി.
ജില്ലാ പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷനായി.ഭാരവാഹികളായി കെ.രാമനാഥ് ( ജില്ലാ പ്രസിഡന്റ്), ശ്രീജിത്ത് എസ് കരുമാടി (ജില്ലാ സെക്രട്ടറി), എല്‍. ദിലീപ് കുമാര്‍ (ജില്ലാ ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
















