ബ്രിട്ടീഷ് ഇന്ത്യ കാലം അവസാനിച്ച ശേഷം ഇന്ത്യന്‍ പ്രതിരോധ വിഭാഗങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങിയിരുന്നെങ്കിലും അവരുടെ സേവനം പ്രധാനമായി നഴ്സിംഗ് ജോലികള്‍, സൈന്യത്തെ വിന്യസിക്കുമ്പോള്‍ അവരുടെ കുടുംബകാര്യങ്ങളും മറ്റും നോക്കുക തുടങ്ങിയവയ്ക്കായിട്ടാണ് ഉപയോഗിച്ചത്. എന്നിരുന്നാലും ശാരീരിക പ്രത്യേകത, മാതൃത്വം തുടങ്ങിയ കാര്യങ്ങളിലുള്ള ആശങ്ക ഉയര്‍ത്തി ഇന്ത്യന്‍ സായുധ സേനകളിലെ ചില വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.
സ്ത്രീകള്‍ അവരുടെ കഴിവും ശേഷിയും അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ പ്രതിരോധ സേനകളുടെ അഭിമാനവും അവിഭാജ്യ ഘടകവുമാണെന്ന് ഗവണ്മെന്റ് തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായി ഗവണ്മെന്റ്കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് സൈന്യത്തില്‍ പുരുഷന്മാര്ക്ക് തുല്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ സാഹചര്യങ്ങള്‍ പുരുഷന് തുല്യമാക്കാനും നിരവധി നടപടികള്‍ സ്വീകരിച്ചു. ഇന്ന് ഇന്ത്യന്‍ പ്രതിരോധ സേനയില്‍, കരസേനയാകട്ടെ, നാവിക സേനയാകട്ടെ, വ്യോമസേനയാകട്ടെ, സ്ത്രീകള്‍ വലിയ തോതിലാണ് ശാക്തീകരിക്കപ്പെട്ടിട്ടുള്ളത്. ”സായുധ സേനകളില്‍ സ്ത്രീ ശക്തി വര്‍ധിപ്പിക്കാന്‍ ഗവണ്മെന്റ് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ദിശയില്‍ മുന്നോട്ട് പോകുന്നതിന് നമ്മള് പ്രതിജ്ഞാബദ്ധരാണ്” എന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ദര്‍ശനത്തിന് അനുസൃതമായിട്ടാണ് സേനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 1992ല്‍ ആരംഭിച്ച വിമന്‍ സ്പെഷ്യല്‍ എന്‍ട്രി സ്കീം (ഡബ്ല്യുഎസ്ഇഎസ്) മുഖേനയാണ് സേനയിലേക്ക് വനിതാ ഓഫീസര്‍മാരെ തിരഞ്ഞെടുത്തത്. 2019 ഫെബ്രുവരിയില്‍ സിഗ്നല്‍സ്, എന്‍ജിനീയര്‍, ആര്‍മി ഏവിയേഷന്‍, ആര്‍മി എയര്‍ ഡിഫന്‍സ്, ഇലക്ട്രോണിക്സ് ആന്റ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ്, ആര്‍മി സര്‍വീസ് കോര്‍, ആര്‍മി ഓര്‍ഡിനന്‍സ് കോര്‍ ആന്റ് ഇന്റലിജന്‍സ് എന്നീ എട്ട് വിഭാഗങ്ങളിലേക്ക് വനിതകള്‍ക്ക് സ്ഥിരമായ നിയമനം നല്കി. നേരത്തെ 2008ല്‍ ഇത് ജെഎജി, എഇസി വിഭാഗങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിരുന്നു. ഒരേ തസ്തികയിലുള്ള സ്ത്രീ-പുരുഷ സൈനികര്‍ക്ക് സേവന വ്യവസ്ഥയിലുള്ള വ്യത്യാസം ഇല്ലാതാക്കിയെന്ന് ഗവണ്മെന്റ് ഉറപ്പാക്കി. ഇന്ത്യന്‍ സേനയെ വനിതകള്‍ മുമ്പില്‍ നിന്ന് നയിക്കുകയാണ്.
ഇന്ത്യന്‍ നാവിക സേനയിലും 2008ല്‍ വിദ്യാഭ്യാസ രംഗം, ലോ ആന്റ് നേവല്‍ കണ്‍സ്ട്രക്റ്റേഴ്സ് കേഡേഴ്സ് എന്നീ വിഭാഗങ്ങളില്‍ സ്ത്രീകളെ സ്ഥിരമായി കമ്മീഷന് ചെയ്യാന്‍ അംഗീകാരം നല്‍കിയെങ്കിലും നിരവധി നിയമപ്പോരാട്ടങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബറില്‍ മാത്രമാണ് അത് നടപ്പില്‍ വരുത്തിയത്. അതിന്റെ ഫലമായി 41 വനിതകളെ മെറിറ്റില്‍ സ്ഥിരമായി കമ്മീഷന് ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇന്ന് ഇന്ത്യന്‍ നാവിക സേനയിലെ എല്ലാ വിഭാഗത്തിലും സ്ഥിരമായി സ്ത്രീകളെ നിയോഗിക്കുന്നു. സ്ഥിരമായി കമ്മീഷന് ചെയ്യുന്നതു കൂടാതെ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുവന്നു. 2019 ഡിസംബറില്‍ ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റിന് ആദ്യ വനിത ഓഫീസറെ നാവിക സേന പൈലറ്റായി നിയമിച്ചത്, 2020 സെപ്റ്റംബറില്‍ ചരിത്രത്തിലാദ്യമായി സീ കിംഗ് ഹെലികോപ്റ്ററില്‍ രണ്ട് വനിത ഒബ്സേര്‍വര്‍ ഓഫീസര്‍മാരെ നിയമിച്ചത്, വ്യോമ സേന കപ്പലില്‍ നാല് വനിത ഓഫീസര്‍മാരെ നിയമിച്ചത്, റിമോട്ട് നിയന്ത്രിത പൈലറ്റ് ഉള്ള എയര്‍ക്രാഫ്റ്റില്‍ ആദ്യമായി ഒരു വനിത ഓഫീസറെ നിയമിച്ചത്, 2017-18ല്‍ ഇന്ത്യന്‍ നാവിക സേനയുടെ ഐ എന്‍ എസ് തരിണിയില്‍ വനിത ഓഫീസര്‍മാര്‍ മാത്രമുള്ള നാവിക സാഗര്‍ പരിക്രമ ആഗോള പര്യടനം നടത്തിയത് തുടങ്ങിയവ ഇതില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ്. ഈ പര്യവേക്ഷണം നാവിക മേഖലയില്‍ ഇന്ത്യന്‍ വനിതകളുടെ ശക്തി തെളിയിക്കുന്നതായിരുന്നു.
1993ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ വനിത ഓഫീസര്‍മാരുടെ ആദ്യ ബാച്ചിനെ നിയമിച്ചത്. 1994 ഡിസംബറിലാണ് ട്രാന്‍സ്പോര്‍ട്ട്-ഹെലികോപ്റ്റര്‍ സ്ട്രീമില്‍ വനിത പൈലറ്റുമാരുടെ ആദ്യ ബാച്ചിനെ കമ്മീഷന് ചെയ്തത്. എന്നിരുന്നാലും ഇന്ത്യന്‍ വ്യോമസേന 2016ല്‍ വനിതകള്‍ക്കായി എല്ലാ ശാഖകളിലും അവസരങ്ങള്‍ തുറന്നു. അതിന്റെ ഫലമായി 2016 ജൂണില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ആദ്യ വനിത ഫൈറ്റര്‍ വിമാന പൈലറ്റിനെ രാജ്യത്തിന് ലഭിച്ചു. 2020 സെപ്റ്റംബര്‍ വരെ 10 ഫൈറ്റര്‍ പൈലറ്റുമാരും 18 നാവിഗേറ്റര്‍മാരും ഉള്‍പ്പെടെ ഇന്ത്യക്ക് 1,875 വനിത ഓഫീസര്‍മാരുണ്ട്.
വ്യോമസേനയിലെ നിരവധി വനിതകള്‍ രാജ്യത്തിന് അഭിമാനമായി മാറിയിട്ടുണ്ട്. 2019 മെയ് മാസത്തില്‍ ഫ്ളൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് പകലും രാത്രിയും യുദ്ധവിമാനം പറത്തുന്ന ആദ്യ വനിത പൈലറ്റെന്ന ബഹുമതിക്ക് അര്‍ഹയായി. സാരംഗ് ഫോര്മേഷന് എയ്റോബാറ്റിക് ഡിസ്പ്ലേ ടീമിന് ഫ്ളൈറ്റ് ലഫ്റ്റനന്റ് ദീപിക മിശ്രയിലൂടെ ആദ്യ വനിത പൈലറ്റിനെ ലഭിച്ചു.
2019 മെയ് മാസത്തില്‍ ഫ്ളൈറ്റ് ലെഫ്റ്റനന്റ് പാരുള്‍ ഭരദ്വാജ്, ഫ്ളൈയിംഗ് ഓഫീസര്‍ അമന് നിധി, ഫ്ളൈറ്റ് ലെഫ്റ്റനന്റ് ഹിന ജെയ്സ്വാള്‍ എന്നിവരുള്‍പ്പെട്ട മുഴുവന്‍ പേരും വനിതകളായുള്ള ക്രൂ ഒരു എയര്‍ക്രാഫ്റ്റ് പറത്തി. 2019ല്‍ കശ്മീരില്‍ ആകാശത്ത് കണ്ട ശത്രുക്കളുടെ പദ്ധതിയുടെ ഡിസൈന്‍ തകര്‍ത്ത് അപകടം ഒഴിവാക്കിയ സ്ക്വാഡ്രണ്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ എന്ന ഫൈറ്റര്‍ കണ്ട്രോളറിന് യുദ്ധ സേവ മെഡല്‍ ലഭിച്ചു. ഏറ്റവും കൂടുതല്‍ തവണ ആകാശത്ത് നിന്ന് പാരാജമ്പ് നടത്തിയതിനുള്ള റെക്കോര്‍ഡ് വിംഗ് കമാന്‍ഡര്‍ ആശ ജ്യോതിര്‍മയിയുടെ പേരിലാണുള്ളത്.
2017ലാണ് ഗവണ്മെന്റ് സൈനിക് സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കി തുടങ്ങിയത്. 2018-19ല്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയെന്ന ബഹുമതിക്ക് മിസോറമിലെ ചിംഗ്ചിപ് സ്കൂള്‍ അര്‍ഹമായി. പഠനമാകട്ടെ, കായിക ഇനങ്ങളാകട്ടെ, പെണ്‍കുട്ടികള്‍ അവരുടെ കഴിവ് തെളിയിച്ച് എല്ലാ മേഖലകളിലും മുന്നിലാണ്. കര്‍ണാടകത്തിലെ ബിജാപൂര്‍-കൊടക് സൈനിക് സ്കൂളുകള്‍, മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ സൈനിക് സ്കൂള്‍, ഉത്തരഖാണ്ഡിലെ ഗോര്ക്കാല് സൈനിക് സ്കൂള്‍, ആന്ധ്ര പ്രദേശിലെ കലിക്രി സൈനിക് സ്കൂള്‍ എന്നീ അഞ്ച് സ്കൂളുകളോട് 2020-21 അധ്യയന വര്‍ഷത്തിലും മറ്റ് സൈനിക് സ്കൂളുകളോട് 2021-22 അധ്യയന വര്‍ഷത്തിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കാന് ആവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഗവണ്മെന്റിന്റെ ഈ നടപടിയുടെ ഫലമായി ഇന്ത്യന്‍ പ്രതിരോധ വിഭാഗങ്ങളില്‍ വനിത ഓഫീസര്‍മാര്‍ക്ക് നേരിടേണ്ടി വന്ന വിവേചനത്തിന് അറുതി വരികയാണ്. കൂടുതല്‍ വനിതകള്‍ ഇന്ന് പ്രതിരോധ സേനകളില്‍ ചേരാനും അതുവഴി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും മുമ്പോട്ട് വരുന്നുണ്ട്.
ഡോ. അജയ് കുമാര്‍
പ്രതിരോധ സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: