കാലടി : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കൊവിഡ് ക്രമാതീതമായി കൂടിയതോടെ സര്‍വകലാശാല റിപ്പബ്ലിക് അവധിക്കുശേഷമേ തുറക്കുകയുള്ളു. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം എട്ടോളം പേര്‍ക്കാണ് കൊവിഡ് പോസ്റ്റീവ് ആയിരിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് ഹോസ്റ്റലിലെ താമസക്കാരോട് ഹോസ്റ്റല്‍ ഒഴിയണമെന്നും സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത്. ഈ ദിവസങ്ങളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും ഹാജരാകേണ്ടതില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഈ ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള സിന്‍ഡിക്കേറ്റ് സ്ഥിരം സമിതികള്‍, ഓപ്പണ്‍ സിന്‍ഡിക്കേറ്റ് എന്നിവയ്‌ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഓഫീസിലും ക്യാമ്പസിലും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജീവനക്കാരും വിദ്യാര്‍ത്ഥികളും എത്തുന്നതെന്നുള്ള ആരോപണം ഉണ്ടായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കാലടി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രോഗത്തോടുള്ള അലസമനോഭാവവും, നിയമലംഘനവും രോഗലക്ഷണം ഉള്ളവര്‍ മാസ്‌ക് പോലും ധരിക്കാതെ കടകളില്‍ കയറി ഇറങ്ങുന്നതും ആരോഗ്യ വകുപ്പിനെ യഥാസമയം അറിയിക്കാത്തതും രോഗവ്യാപനം കൂടാന്‍ കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: