ആലപ്പുഴ: ലൈഫ് പദ്ധതിയില്‍പ്പെടുത്തി സ്ഥലവും വീടും ലഭിക്കാന്‍ അര്‍ഹത നേടിയ ഗുണഭോക്താക്കള്‍ ആശങ്കയില്‍. മണ്ണഞ്ചേരി പഞ്ചായത്തില്‍ മാത്രം 144 പേരായായിരുന്നു ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് സ്ഥലം കണ്ടെത്തി തീറാധാരം നടത്തി രേഖകള്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് ഗുണഭോക്താക്കളെ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 67 പേര് ഇതിന് അര്‍ഹത നേടുകയും ചെയ്തു.
രണ്ടു ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും നാലു ലക്ഷം രൂപ വീടുനിര്‍മ്മാണത്തിനും നല്കുന്ന പദ്ധതിയാണ്. പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശപ്രകാരം ഭൂമി കണ്ടെത്തി തീറാധാരം നടത്തി രേഖകള്‍ എല്ലാം തിരഞ്ഞെടുപ്പിന് മുന്‍പ് സമര്‍പ്പിച്ചവര്‍ ഭൂമി നല്‍കിയവര്‍ക്ക് പണം നല്‍കാത്തത് വാക്ക് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നുമുണ്ട്.
കുടുംബപരമായ കാര്യങ്ങള്‍ക്കായാണ് ഭൂമി വില്ക്കാന് തയ്യാറായത് മൂന്ന് സെന്റ് ഭൂമിയാണ് ഇതിനായി പലരും ലൈഫ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. പണം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാതെ വന്നതോടെ ഗണഭോക്താക്കളും വസ്തുതീറെഴുതി നല്കിയ വരും പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുകയാണ്.
അതേ സമയം ഫണ്ടിന്റെ ലഭ്യതക്കുറവാണ് ഇവര്‍ക്ക് നല്‍കുന്നതിന് തടസമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പറഞ്ഞൊഴി കുകയാണ്. സ്വന്തമായ കിടപ്പാടം സ്വപ്നം കണ്ടിരുന്നവര്‍ക്ക് ഇപ്പോള്‍ മനസമാധാനത്തോടെ ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. തങ്ങള്‍ക്ക് ഭൂമി നല്‍കിയവര്‍ക്ക് എന്ന് പണം നല്‍കാനാവും എന്നു പോലും പറയാനാകാത്ത സ്ഥിതിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: