കൊല്‍കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സംസാരിച്ചതിന് പാര്‍ട്ടി എംഎല്‍എ ബൈശാലി ഡാല്‍മിയയെ പുറത്താക്കിക്കൊണ്ട് മമതയുടെ ഉത്തരവ്. വെള്ളിയാഴ്ചയാണ് സംഭവം. ബല്ലിയില്‍ നിന്നുള്ള എംഎല്‍എയായ ബൈശാലി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യമായി സംസാരിച്ചുവെന്നാണ് കണ്ടെത്തല്‍.
മണിക്കൂറുകള്‍ക്ക് മുമ്പ് തൃണമൂല്‍ മന്ത്രിസഭയിലെ വനം വകുപ്പ് മന്ത്രി രാജീബ് ബാനര്‍ജി രാജിവെച്ചതിന് പിന്നാലെയാണ് സംഭവം. മമതയുടെ വലംകൈയായ സുവേന്ദു അധികാരിയാണ് തൃണമൂലില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് ഊര്‍ജ്ജം പകര്‍ന്നത് 2020 ഡിസംബറിലാണ് മമത തൃണമൂലില്‍ കുടുംബവാഴ്ച കൊണ്ടുവരാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത് ആദ്യം പുറത്തുവന്നത്.
എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ 35 പ്രധാനികളാണ് തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: