തിരുവനന്തപുരം: കേരളത്തില്‍ ആര്‍എസ്എസ് അജണ്ട കോണ്‍ഗ്രസ് മുക്ത കേരളമാണെന്നും ആര്‍എസ്എസ് തീരുമാനിച്ചാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച കിട്ടുമെന്നും ഇസ്ലാമിക സംഘടനയായ സമസ്ത.
സംഘടനയുടെ മുഖപത്രമായ സുപ്രഭാതം പ്രസിദ്ധീകരിച്ച മുഖലേഖനത്തിലാണ്ഈ പരാമര്‍ശങ്ങള്‍. എന്തായാലും ആര്‍എസ്എസിന്റെ ഈ നീക്കം എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും സമസ്ത പറയുന്നു.
ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും 2026ല്‍ കേരളത്തില്‍ അധികാരത്തില്‍ എത്തുക എന്നതാണ് ബിജെപി ലക്ഷ്യമെന്നും സമസ്ത പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് തകരുമെന്നും അത് മുതലാക്കി ബിജെപി വളരുമെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടുന്നതെന്നും മുഖലേഖനം വിശദീകരിക്കുന്നു. ബിജെപി 140 മണ്ഡലങ്ങളിലും നടത്തുന്ന പഠനശിബിരത്തില്‍ ഈ നിര്‍ദേശമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്നും സമസ്ത പറയുന്നു.
രണ്ട് ശക്തമായ മുന്നണികള്‍ നിലനില്‍ക്കുന്ന ബലാബലത്തിന്റെ രാഷ്ട്രീയസമവാക്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു മുന്നണിയുടെ തകര്‍ച്ച സൃഷ്ടിക്കുന്ന പ്രതിപക്ഷശൈഥില്യം മുതലെടുത്ത് അധികാരം നേടുക എന്നതാണ് ബിജെപിയ്ക്കു മുന്നിലുള്ള പോംവഴിയെന്നും സമസ്ത വിശദീകരിക്കുന്നു. മാത്രമല്ല, സംഘപരിവാറിന്റെ അജണ്ടകള്‍ ഇടതുമുന്നണി നടപ്പാക്കിപ്പോരുന്നുണ്ടെന്നും സമസ്ത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: