തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനങ്ങളില്‍ കൂള്‍ ഫിലുമുകളും കര്‍ട്ടനുകളും നീക്കം ചെയ്യാത്തവരെ കണ്ടെത്തുന്നതിനായി തുടങ്ങിയ ഓപ്പറേഷന് സ്ക്രീന്‍ നിര്‍ത്തുന്നു. റോഡ്- വാഹന ഗതാഗത നിയമ ലംഘനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്.
അടുത്ത ദിവസം റോഡ് സുരക്ഷാ മാസം എന്ന പ്രത്യേക പേരില്‍ പരിശോധനകള്‍ക്കും പ്രചാരണങ്ങള്‍ക്കും തുടക്കമാകുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓപ്പറേഷന് സ്ക്രീന്‍ എന്ന പേരില്‍ പ്രത്യേക പദ്ധതി ഉണ്ടാകില്ലെങ്കിലും വാഹന ഗ്ലാസ്സുകളിലെ സ്റ്റിക്കറുകളും കര്‍ട്ടനുകളും ശ്രദ്ധയയില്പെട്ടാല് വേണ്ട നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കോടതി നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറഷന് സ്ക്രീന്‍ എന്ന പേരില്‍ കര്‍ശന നടപടി തുടങ്ങിയത്. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്. എന്നാല്‍ ഉദ്യോഗസ്ഥരുള്‍പ്പടുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ഓപ്പറേഷന് സ്ക്രീന്‍ നിര്‍ത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
അതേസമയം ഓപ്പറേഷന് സ്ക്രീന്‍ സാധാരണക്കാര്‍ക്ക് മാത്രമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. പദ്ധതി നടപ്പിലാക്കിയിട്ടും മന്ത്രി കടകംപള്ളിയുള്പ്പടെയുള്ളവര് വാഹനത്തിലെ കര്ട്ടന് പൂര്‍ണ്ണമായും മാറ്റാതെയാണ് യാത്ര ചെയ്തത്. ഓപ്പറേഷന് സ്ക്രീനില്‍ നിന്ന് മുഖ്യമന്ത്രിയേയും ഇസഡ് കാറ്റഗറിയിലുള്ളവരേയും മാത്രമാണ് ഒഴിവാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: