വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരത്തിലെത്തും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് തുടക്കമാകും. കനത്ത സുരക്ഷയാണ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഒരുക്കിയിരിക്കുന്നത്.
സ്ഥാനാരോഹണത്തിനായി ജോ ബൈഡന് വാഷിങ്ടണ്‍ ഡിസിയിലെത്തി. ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ 50 സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി. അതിനിടെ പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന്, വിടവാങ്ങല്‍ വീഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. തന്റെ ഭരണത്തില്‍ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒന്നിച്ച് മുന്നേറാന്‍ ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് ഇന്ത്യയും യുഎസുമെന്ന് നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് അറിയിച്ചു. പുതിയ പ്രസിഡന്റ് അധികാരത്തില്‍ എത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകുമെന്ന സൂചനയാണ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.
ഇന്ത്യക്കും അമേരിക്കയ്ക്കും സഹകരണത്തിന്റെ മികച്ച ചരിത്രമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊര്‍ജ, സാങ്കേതിക വിദ്യ വിഷയങ്ങളില്‍ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ മേഖലയിലെ ഒരു രാജ്യത്തിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: