തൃശൂര്‍: മാസംതോറുമുള്ള റേഷന്‍ വാങ്ങാന്‍ ഉപഭോക്താക്കളെ കടയിലെത്തിക്കാതെ അവരെ തേടി അങ്ങോട്ട് പോകുന്നൊരു റേഷന്‍ കടയുണ്ട്. ‘റേഷന്‍ കട നമ്പര്‍ 35’ എന്നാണ് പേര്. ചാലക്കുടി ഊരിലെ ആദിവാസികളെ തേടി മാസത്തില്‍ രണ്ട് തവണ ഭക്ഷ്യധാന്യങ്ങളുമായി ‘സഞ്ചരിക്കുന്ന റേഷന്‍ കട’ ചാലക്കുടിയിലെത്തും.
അതിരപ്പിള്ളി പഞ്ചായത്തിലെ പുളിയിലപ്പാറയിലാണ് 35-ാം നമ്പര്‍ റേഷന്‍ കട സ്ഥിതി ചെയ്യുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ളതും ഇവിടെയാണ്. ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയെത്തുന്നതോടെ എല്ലാ കുടുംബങ്ങളും റേഷന്‍കാര്‍ഡുമായി വന്ന് സാധനങ്ങള്‍ വാങ്ങും.
കൂടുതല്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നതും ഗതാഗത യോഗ്യമല്ലാത്തതുമായ ഒമ്പത് ഊരുകളിലെ 300 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ റേഷന്‍ വിതരണം ചെയ്യുന്നത്. അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ആദിവാസികളുടെ കൈകളില്‍ എത്തുന്നില്ലെന്ന കണ്ടെത്തലില്‍ നിന്നാണ് റേഷന്‍ കട സഞ്ചരിച്ചുതുടങ്ങിയത്. റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെയും താലൂക്ക് സപ്ലൈ ഓഫീസിന്റെയും വാഹനത്തിലാണ് വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: