കോട്ടയം: അമ്മ നല്കിയ വൃക്കയുമായി മകന് ചന്ദ്രശേഖരന് 32 വര്‍ഷമായി ജീവിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയ കേരളത്തില്‍ കേട്ടുകേള്‍വി മാത്രമായിരുന്ന കാലത്താണ് പാക്കില്‍ ഗോവിന്ദ മംഗലം വീട്ടിലെ സര്‍വ്വമംഗല മകന് ചന്ദ്രശേഖരന് വൃക്ക ദാനം ചെയ്തത്. 1989 മാര്‍ച്ച് 30നായിരുന്നു ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍, 32 വയസായിരുന്ന ചന്ദ്രശേഖരന് അമ്മയുടെ വൃക്ക മാറ്റിവച്ചത്. അന്ന് അമ്മക്ക് 60 വയസ്. ഇന്ന് അമ്മക്ക് 92. കോട്ടയം അംബാസിഡര്‍ ഹോട്ടലിലെ മാനേജരായിരുന്നു ചന്ദ്രശേഖരന്. ജന്മനാ ഒരു വൃക്ക മാത്രമായിരുന്നു ചന്ദ്രശേഖരന് ഉണ്ടായിരുന്നത്. കാലില്‍ ഉണ്ടായ നീരിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയത്. രണ്ട് മാസത്തെ തുടര്‍ച്ചയായ ചികിത്സയ്ക്കും പരിശോധനയ്ക്കും ശേഷം ഏറ്റുമാനൂരുള്ള ഡോ. കാശി വിശ്വനാഥനാണ് ചന്ദ്രശേഖരന് വൃക്കരോഗമാണെന്ന് കണ്ടെത്തിയത്. വൃക്കമാറ്റിവെക്കുകയേ രക്ഷയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തെ ഒരു വിദഗ്ദ്ധനായ ഡോക്ടറും വൃക്കമാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സൗത്ത് ഇന്ത്യയിലെ മികച്ച ആശുപത്രിയായ ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് വൃക്കമാറ്റിവെക്കാന്‍ തീരുമാനിച്ചു. അന്ന് ചന്ദ്രശേഖരന്റെ മൂത്ത കുട്ടിക്ക് ഏഴ് വയസായിരുന്നു. ഒന്നര ലക്ഷം രൂപയാണ് അന്ന് വേണ്ടിയിരുന്നത്. കുടുംബക്കാരും ബന്ധുക്കളും എല്ലാം സഹായിച്ചു. ഒന്നര ലക്ഷം രൂപ സ്വരൂപിച്ചു. അവയവദാനത്തെ കുറിച്ച് ഒട്ടുമിക്ക ആളുകള്‍ക്കും യാതൊരു ധാരണയുമില്ലാത്ത കാലം.
അവയവമാറ്റ ശസ്ത്രക്രിയ ഇന്നത്തെപ്പോലെ പ്രചാരത്തില്‍ ഇല്ലാത്ത ഒരു കാലത്തിലാണ് ചന്ദ്രശേഖറിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ. ആളുകള്‍ അത്ഭുതപ്പെട്ടു. എവിടെ നിന്നും വൃക്ക ലഭിക്കുമെന്ന ആലോചന നടക്കുമ്പോഴാണ് അമ്മ സര്‍വ്വമംഗല തീര്‍ത്ത് പറഞ്ഞത് എന്റെ വൃക്ക എടുക്കാം. അത് ചേരില്ലെങ്കില്‍ മാത്രം വേറെ അന്വേഷിച്ചാല്‍ മതി. ഭര്‍ത്താവ് വി.ഗോവിന്ദ വാര്യര്‍ സമ്മതം അറിയിച്ചു. പിന്നെ എല്ലാം വേഗത്തിലായി. പരിശോധനയില്‍ അമ്മയുടെ വൃക്ക ചേരും.
ജനുവരിയില്‍ ചെന്നൈയിലേക്ക് തീവണ്ടി കയറി. ശസ്ത്രക്രിയ കഴിഞ്ഞ് മെയ് 10ന് തിരികെ നാട്ടിലെത്തി. അമ്മയ്ക്കും മകനും ആറ് മാസത്തെ വിശ്രമം. വിശ്രമം കഴിഞ്ഞ് ചന്ദ്രശേഖരന് കൊല്ലം നായേഴ്സ് ആശുപത്രിയില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്. വൃക്കദാനം ചെയ്തതിന് ശേഷം അമ്മ ദിവസവും ഒരു ഗുളിക കഴിക്കുന്നു. വേറെ ആരോഗ്യ പ്രശ്നങ്ങളൊന്നും അമ്മയ്ക്കില്ല. എല്ലാ വര്‍ഷവും മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നു. ചന്ദ്രശേഖരന് മൂന്ന് മാസം കൂടുമ്പോള്‍ പരിശോധനയ്ക്ക് വിധേയനാകും. ചന്ദ്രശേഖരന് തൃശൂരില്‍ താമസിക്കുന്നു. ഭാര്യ ഗീത. രണ്ട് മക്കള്‍. മകള്‍ ദിവ്യ കുടുംബവുമായി അമേരിക്കയില്‍. മകന് വിഷ്ണു ഗോവിന്ദ് ബെംഗളൂരുവില്‍. 12 വര്‍ഷമായി ഗുരുവായൂര്‍ കേന്ദ്രമായി അമ്മ സര്‍വ്വമംഗലയുടെ പേരില്‍ കിഡ്നി ഫൗണ്ടേഷന് ഓഫ് കേരള എന്ന സംഘടനയ്ക്ക് മക്കള്‍ നേതൃത്വം നല്കുന്നു. അമേരിക്കയിലെയും ലോകത്തെ വിവിധ കിഡ്നി ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ചിങ്ങവനം സെന്റ് തോമസ് സ്കൂളിലെ അദ്ധ്യാപകനായിരുന്ന ഗോവിന്ദവാര്യര്‍ 2001ല്‍ മരിച്ചു. അച്ഛന്റെയും അമ്മയുടെയും പേര് ചേര്‍ത്താണ് വീടിന് ഗോവിന്ദമംഗലം എന്ന് പേരിട്ടത്. മകന് ശശികുമാറിനൊപ്പം കുടുംബവീട്ടിലാണ് അമ്മ താമസിക്കുന്നത്. ഇവര്‍ക്ക് ഏഴ് മക്കളാണ്. , അംബിക, ഹരിഹരന്, വേണുഗോപാല്‍. പരേതരായ ലീലാ വാര്യര്‍, രാജു .കേള്‍വിക്കുറവുണ്ടെന്നതൊഴിച്ചാല്‍ ആരോഗ്യവതിയാണ് സര്‍വ്വമംഗല. ഒരു അമ്മയുടെ കര്‍ത്തവ്യമാണ് ഞാന്‍ ചെയ്തതെന്ന വിനയത്തോടെയുള്ള ഉത്തരമാണ് ഒറ്റവാക്കില്‍ ഈ അമ്മക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: