ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്കി മന്ത്രി ജി സുധാകരന്. പിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ ജി സുധാകരന് താന്‍ വീണ്ടും പഡബ്ല്യൂഡി മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും പ്രതികരിച്ചു. കായംകുളത്ത് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അമ്പലപ്പുഴയില്‍ തന്നെ മത്സരരംഗത്തുണ്ടാകുമെന്നും സൂചിപ്പിച്ചു. കായംകുളത്തെ പാര്ട്ടിക്കാര് കാലുവാരികളാണെന്നും അങ്ങോട്ടേയ്ക്കും പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 2001-ല്‍ തന്നെ തോല്പിച്ചത് കാലുവാരികളെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: