മുംബൈ: ലൈംഗികപീഡനം ആരോപിക്കപ്പെട്ടിട്ടും മന്ത്രി ധനഞ്ജയ് മുണ്ഡെയെ പിന്തുണയ്ക്കുന്ന എന്‍സിപി നേതാവ് ശരദ്പവാറിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി. ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
എന്‍സിപിയിലെ തന്നെ ധനഞ്ജയ് മുണ്ഡെയാണ് സാമൂഹ്യ നീതിവകുപ്പിന്റെ ചുമതലയുള്ള മന്ത്രി. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈയില്‍ താമസിക്കുന്ന ഒരു യുവതിയാണ് ലൈംഗികാരോപണക്കുറ്റം മന്ത്രിയ്ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ പൊലീസ് അന്വേഷണം തീര്‍ന്ന് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മന്ത്രിയ്ക്കെതിരെ നടപടിയെടുക്കൂ എന്ന പിടിവാശിയിലാണ് ശരത് പവാര്‍.
സംസ്ഥാനത്തുടനീളം മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ സമരം ആരംഭിക്കാനിരിക്കുകയാണ്. മാത്രമല്ല തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ധനഞ്ജയ് മുണ്ഡെ കള്ളം പറഞ്ഞിരിക്കുകയാണെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. പരാതിക്കാരിയുടെ സഹോദരിയില്‍ രണ്ട് മക്കളുള്ള കാര്യം മന്ത്രി തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണെന്നും പാട്ടീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: